ലിഷാർ ലോക കേരള സഭാംഗം

07:02 PM Dec 02, 2019 | Deepika.com
വാഷിംഗ്ടൺ: ഇൻഫോസിസിൽ പ്രിൻസിപ്പൽ കൺസൾട്ടന്‍റായ ലിഷാർ എടപ്പാൾ ലോക കേരള സഭയിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു . പ്രമുഖ വിമാന നിർമാണ കമ്പനി ആയ ബോയിംഗ് കന്പനിയിൽ സീനിയർ പ്രൊഡക്ഷൻ മാനേജരായി സിയാറ്റിലിൽ ജോലി ചെയ്തു വരുന്നു.

ഐടി മേഖലയിൽ ജോലി ചെയ്യുന്ന അമേരിക്കൻ മലയാളികളുടെ ബൃഹത്തായ അറിവും, അനുഭവസമ്പത്തും കേരള സർക്കാരിനു മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ലിഷാർ ലോക കേരള സഭയിൽ പങ്കെടുക്കാൻ മുന്നോട്ടു വരുന്നത്.

2001 മുതൽ ടിസിഎസ് , ഇൻഫോസിസ് തുടങ്ങിയ ഐ ടി സ്ഥാപനങ്ങൾക്കായി അമേരിക്കയിൽ ജോലി ചെയ്യുന്ന ലിഷാർ, മലപ്പുറം ജില്ലയിലെ എടപ്പാൾ സ്വദേശി ആണ്. ഭാര്യ മീര ലിഷാർ (അറ്റോർണി) , മക്കൾ: ഇഹ്‌സാൻ, ഫൈഹ.