ഷിക്കാഗോ: സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമായ റോയി മുളകുന്നം ലോക കേരള സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച റോയി മുളകുന്നം പാലാ സെന്റ് തോമസ് കോളജ് , അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് , എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം അമേരിക്കയിലെത്തി ബിസിനസ് ചെയ്തു വരുന്നു.
കഴിഞ്ഞ 26 വര്‍ഷമായി ഷിക്കാഗോയില്‍ താമസിക്കുന്ന റോയി, ഇല്ലിനോയ്സ് മലയാളി അസോസിയേഷന്റെ എക്സികൂട്ടിവ് വൈസ് പ്രസിന്റായും കൈരളി ടിവി ഷിക്കാഗോ ബ്യൂറോ ചീഫായും പ്രവര്‍ത്തിക്കുന്നു. 2018 ഫോമാ ഇന്റര്‍നാഷണല്‍ കണ്‍വൻഷന്റെ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു.
പാലാ സ്വദേശിയായ ഇദ്ദേഹം പാലാ മീനച്ചില്‍ കൂട്ടായ്മയുടെ സ്വാപകാംഗം കൂടിയാണ്. ഏറ്റുമാനൂര്‍ മാടപ്പള്ളില്‍ കുടുംബാംഗമായ റെജി ആണ് ഭാര്യ. കെവിന് , കിരണ്‍ എന്നിവര്‍ മക്കളാണ്.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ലോക കേരള സഭാംഗമായി റോയി മുളകുന്നം തെരഞ്ഞെടുക്കപ്പെട്ടു
08:08 PM Dec 01, 2019 | Deepika.com