ഉയരങ്ങൾ കിഴടക്കുമ്പോഴും നാടിനു കാരുണ്യ വഴിയൊരുക്കി പോൾ പി.പറമ്പി

04:42 PM Nov 30, 2019 | Deepika.com
ഷിക്കാഗോ: അമേരിക്കയിലും ജനിച്ചു വളർന്ന കേരളത്തിലും സാമൂഹ്യ- സാംസ്കാരിക- ചാരിറ്റി പ്രവർത്തനങ്ങൾക്കു നേത്വത്വം നൽകി ഉയരങ്ങൾ കിഴടക്കുമ്പോഴും നാടിന്‍റെ പ്രതിസന്ധികളിലും ദുരിതങ്ങളിലും കാരുണ്യത്തിന്‍റെ വഴിയൊരുക്കി പോൾ പി.പറമ്പി മാതൃകയാകുന്നു.

നാട് വിറങ്ങലിച്ച പ്രളയമുൾപ്പെടെ ദുരിതങ്ങളിൾ രാജ്യാന്തര സാദ്ധ്യതകളെ എകോപിപ്പിച്ച് പോൾ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വലിയ ശ്രദ്ധനേടിയിരുന്നു. 25 ലക്ഷം രുപയുടെ വിവിധ ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് ഈ കാലയളവിൽ മാത്രം പോളിലുടെ കേരളം എറ്റു വാങ്ങിയത്.

പ്രളയ സമയത്ത് അമേരിക്കയിലായിരുന്ന പോൾ, നാടിന്‍റെ അതിജിവനത്തിനായി ഒട്ടും സമയം കളയാതെ തന്നെ കേരളത്തിലേക്ക് പറന്നെത്തുകയും പ്രളയം എറെ ബാധിച്ച ചാലക്കുടി ഉൾപ്പെടെയുള്ള പ്രളയ ബാധിത മേഖലകളിൽ തന്‍റെ സുഹത്തുക്കൾക്കൊപ്പം സഹായ ഹസ്തവുമായി എത്തി. പോളിന്‍റെ നേതൃത്വത്തിൽ ഷിക്കാഗോ മലയാളി സമൂഹവും ഇതര സംഘടനകളുമായി സഹകരിച്ചുണ്ടാക്കിയ 12 ലക്ഷം രൂപ ചെലവഴിച്ചു ഷാജനെന്ന പെയിന്‍റിംഗ് തൊഴിലാളിക്ക് വീടു നിർമിച്ചു നൽകി.

പഠന കാലത്തേ വിദ്യാർത്ഥി രാഷ്ട്രിയത്തിലുടെ പൊതു രംഗത്ത് ശ്രദ്ധിക്കപ്പെട്ട പോൾ, സംസ്ഥാന സർക്കാരിന്‍റെ പൊതുമേഖല സ്ഥാപനമായ കിൻഫ്രയുടെ രാജ്യാന്തര ബോർഡിലും അംഗമായിട്ടുണ്ട്.ഇതിനു പുറമേ രാഷ്ട്രിയ മേഖലയിലും ഓട്ടേറെ ഉത്തരവാദിത്തങ്ങൾ വഹിച്ചിട്ടുണ്ട്.

1993 ൽ ഔദ്യോഗിക ജിവിതത്തിന്‍റെ ഭാഗമായി അമേരിക്കയിലെത്തിയെങ്കിലും നാട്ടിലെ ചെറിയ പരിപാടികളിൽ നാടിനൊപ്പം നിന്നു ഉയരങ്ങൾ താണ്ടി, പോൾ തനി നാട്ടിൻ പുറത്തുകാരനാകുന്നത്. പോളിന്‍റെ ജനസമ്മതി കണക്കിലെടുത്ത് മൂന്നു വട്ടം നിയമ സഭ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥിയായും പരിഗണിച്ചിരുന്നു. സംസ്ഥാന ദേശിയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന പോളിന്‍റെ പ്രവർത്തന മികവു കണക്കിലെടുത്ത് ഒട്ടേറെ പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ