ദുബായ്: യുഎഇയുടെ നാൽപത്തിയെട്ടാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെ.എംസിസി നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി വിദ്യാർഥികളെ പങ്കെടുപിച്ചു കൊണ്ട് നടത്തുന്ന കാന്പസ് കോണ്‍ഫറൻസ് ഡിസംബർ 6ന് ഉച്ചക്ക് ഒൻപത് മുതൽ അൽ ബറാഹ കെഎംസിസി ഓഡിറ്റോറിയത്തിൽ നടക്കും.
ദുബായിലെ വിവിധ സ്കൂളുകളിൽ നിന്നായി 250ൽ പരം വിദ്യാർഥികൾ പങ്കെടുക്കുന്ന കാന്പസ് കോണ്‍ഫറൻസിൽ അറബ് പ്രമുഖരും പ്രഗൽഭ ട്രൈനർമാരും വിശിഷ്ട്യ വ്യക്തിത്വങ്ങളും കെഎംസിസി നേതാക്കളും പങ്കെടുക്കും. പരിപാടിക്ക് രൂപം നൽകാൻ ചേർന്ന യോഗത്തിൽ കാന്പസ് കോണ്‍ഫറൻസ് വിംഗ് ചെയർമാൻ ഒ. മൊയ്തു അധ്യക്ഷത വഹിച്ചു. ദുബായ് കെ.എംസിസി പ്രസിഡൻറ് ഇബ്രാഹിം എളേറ്റിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മുസ്തഫ വേങ്ങര, ട്രഷറർ പി.കെ ഇസ്മായിൽ, സംസ്ഥാന ഭാരവാഹികളായ റഈസ് തലശേരി, എൻ.കെ ഇബ്രാഹിം, ഹനീഫ് ചെർക്കള അഡ്വ:ഇബ്രാഹിം ഖലീൽ, കാന്പസ് വിംഗ് ഭാരവാഹികളായ സിദ്ദീഖ് വാവാട്, മുബാറക് അഴിക്കോട് തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ കണ്‍വീനർ സലാം കന്യപ്പാടി സ്വാഗതവും കണ്‍വീനർ ഇസ്മായിൽ നാലാംവാതുക്കൽ നന്ദിയും പറഞ്ഞു.
കൂടുതൽ വിവരങ്ങൾക് 0506569834 ,0556743258
റിപ്പോര്‍ട്ട്: നിഹ്മത്തുള്ള മങ്കട
കാന്പസ് കോണ്‍ഫറൻസ് ഡിസംബർ 6ന് അൽ ബറാഹ കെഎംസിസിയിൽ
10:34 PM Nov 29, 2019 | Deepika.com