ഫിന്നി രാജു ഹാർവെസ്റ്റ് ടിവി ഓവർസീസ് ഓപ്പറേഷൻ ചീഫ് എക്സിക്യൂട്ടീവ്

06:01 PM Nov 22, 2019 | Deepika.com
ഹൂസ്റ്റൺ: ഹാർവെസ്റ്റ് ടിവി നെറ്റ് വർക്കിന്‍റെ ഓവർസീസ് ഓപ്പറേഷൻ ചീഫ് എക്സിക്യൂട്ടീവ് ആയി ഫിന്നി രാജു നിയമിതനായി. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹാർവെസ്റ്റ് നെറ്റ് വർക്കിന്‍റെ ഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ ബിബി ജോർജ് ചാക്കോയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

നിരവധി ക്രൈസ്തവ സാംസ്കാരിക സാമൂഹിക സംഘടനകളിൽ സജീവമായ ഫിന്നി, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഹൂസ്റ്റൺ ചാപ്റ്റർ സെക്രട്ടറി കൂടിയാണ്.