ഫ്ളോറിഡയിൽ വ്യാജ ഡോക്ടർ പിടിയിൽ

04:29 PM Nov 21, 2019 | Deepika.com
ഫ്ലോറിഡ: ലൈസൻസില്ലാതെ വീട്ടിൽ ദന്ത ചികിത്സ നടത്തിയിരുന്ന വ്യാജ ‍ഡോക്ടർ പിടിയിൽ. ഒസെ മാസ് ഫെർണാണ്ടസ് എന്ന മുപ്പത്തിമൂന്നുകാരനാണ് പോലീസ് പിടിയിലായത്. അണ്ടർ കവർ ഓഫീസറാണു പ്രതിയെ പിടികൂടിയത്. പല്ലു നീക്കം ചെയ്യുന്നതിനു 150 ഡോളറും വേദന സംഹാരിക്കു 20 ഡോളറുമാണു ഇയാൾ ആവശ്യപ്പെട്ടത്. വീട്ടിലെത്തിയ അണ്ടർ കവർ ഓഫീസർ അവിടെയുണ്ടായിരുന്ന ഉപകരണങ്ങളും മരുന്നുകളും കണ്ട് അമ്പരന്നതായി പറയുന്നു. വലിയൊരു പ്രഫഷണൽ ദന്താശുപത്രിയുടെ എല്ലാ സൗകര്യങ്ങളും വീട്ടിൽ ഒരുക്കിയിരുന്നു.

പോലീസിന്‍റെ പിടിയിലായ ഡോക്ടർ കുറ്റ സമ്മതം നടത്തി. തനിക്കു ദന്ത ചികിത്സ നടത്തുന്നതിനു ലൈസൻസ് ഇല്ലായിരുന്നുവെന്ന് ഇയാൾ സമ്മതിച്ചു. ഇയാൾക്കെതിരെ നിരവധി വകുപ്പുകൾ ചുമത്തി കേസെടുത്തതായി അണ്ടർ കവർ ഡിറ്റക്ടീവ് പറഞ്ഞു.ഡന്‍റൽ അസിസ്റ്റന്‍റായി ഒസെക്ക് പ്രതിരോധ മരുന്നുകൾ ലഭിച്ചിരുന്നത് സ്വദേശമായ ക്യൂബയിൽ നിന്നാണ്. ധാരാളം പേർക്ക് താൻ ദന്ത ചികിത്സ നടത്തിയിരുന്നതായും ഇയാൾ സമ്മതിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ