ക്യുകെഐസി കലണ്ടർ പ്രകാശനം

03:29 PM Nov 21, 2019 | Deepika.com
ദോഹ : ഖത്തർ കേരള ഇസ്‌ലാഹി സെന്‍റർ 2020 വർഷത്തെ കലണ്ടർ പ്രകാശനം ഡോ. അസീം മുഹമ്മദിന് ആദ്യകോപ്പി നൽകി പ്രസിഡന്‍റ് ഉമർ ഫൈസി നിർവഹിച്ചു. ഏറെ പുതുമകളോടെ തയാറാക്കിയ കലണ്ടറിൽ ഇസ്‌ലാഹി സെന്‍റർ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം ഓരോ മാസത്തിലും പ്രത്യേകം വിഷയങ്ങളെ അധികരിച്ചുള്ള ഇസ്‌ലാമിക വിജ്ഞാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കലണ്ടറിന്‍റെ സവിശേഷതകൾ ചടങ്ങിൽ അബ്ദുൽ ഹക്കീം പിലാത്തറ വിശദീകരിച്ചു.കലണ്ടർ ഡിസൈൻ ചെയ്ത സമീർ റോഷൻ, റജിൻ എന്നിവർക്കുള്ള ഉപഹാരം മുജീബ് റഹ്‌മാൻ മിശ്കാത്തി സമർപ്പിച്ചു.

ഫനാർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്വലാഹുദ്ധീൻ സ്വലാഹി, ഉമർ സ്വലാഹി, അഷ്‌റഫ് സലഫി എന്നിവർ സംബന്ധിച്ചു.