അമേരിക്കൻ ഡെന്‍റൽ അസോസിയേഷൻ തലപ്പത്ത് ആദ്യമായി ഇന്ത്യൻ അമേരിക്കൻ പ്രസിഡന്‍റ്

09:35 PM Nov 20, 2019 | Deepika.com
ന്യൂയോർക്ക്: അമേരിക്കൻ ഡെന്‍റൽ അസോസിയേഷൻ പ്രസിഡന്‍റായി ന്യൂയോർക്ക് യൂണിവേഴ്സിറ്റി പ്രഫസറും ഇന്ത്യൻ അമേരിക്കൻ വംശജനുമായ ഡോ.ചാഡ് ഗിഹാനി തെരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് ഡെന്‍റൽ അസോസിയേഷൻ പ്രസിഡന്‍റായി ഒരു ഇന്ത്യൻ അമേരിക്കൻ നിയമിക്കപ്പെടുന്നത്.

മുംബൈയിലെ കുർലയിൽ ജനിച്ച ചാഡ് മുംബൈ ഗവൺമെന്‍റ് ഡന്‍റൽ കോളജിൽ നിന്നാണ് ബിരുദമെ‌ടുത്തത്. 1975ൽ അമേരിക്കയിലേക്ക് കു‌ടിയേറി. 2014 ൽ ചാ‍ഡ് അമേരിക്കൻ ഡെന്‍റൽ അസോസിയേഷൻ ട്രസ്റ്റിയായി പ്രവർത്തിച്ചി‌ട്ടുണ്ട്. 2011-2012 ൽ ന്യൂയോർക്ക് സ്റ്റേറ്റ് ഡെന്‍റൽ അസോസിയേഷൻ പ്രസിഡന്‍റായിരുന്നു.

ഡെന്‍റിസ്ട്രിയിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് ചാഡിനു നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ദന്തരോഗ ചികിത്സാരംഗത്ത് സാധാരണക്കാർക്ക് ചികിത്സ ലഭിക്കുന്നതിന് ഡോ. പ്രത്യേകം പദ്ധതികൾ ആവിഷ്കരിച്ചിരുന്നു.‘അഡൽട്ട് ഡെന്‍റൽ മെഡികെയ്സ്’ സ്ഥാപിക്കുന്നതിന് ന്യൂയോർക്ക് സ്റ്റേറ്റ് ഡെന്‍റൽ അസോസിയേഷൻ പ്രസിഡന്‍റായിരിക്കുമ്പോൾ ചെയ്ത പ്രവർത്തനങ്ങൾ പ്രത്യേകം പ്രശംസിക്കപ്പെട്ടിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ