കാസർഗോഡ് ഉത്സവ് - 19 നവ്യാനുഭവമായി

06:59 PM Nov 18, 2019 | Deepika.com
കുവൈത്ത് : കാസർഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസർഗോഡ് എക്സ്പാറ്റ്‌സ് അസോസിയേഷന്‍ - കെ ഇ എ കുവൈറ്റ്, "കാസർഗോഡ് ഉത്സവ് 19' എന്ന പേരിൽ ഇന്‍റഗ്രേറ്റഡ് ഇന്ത്യൻ സ്‌കൂളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

രാവിലെ ആരഭിച്ച ഉല്‍സവത്തില്‍ നിരവധി മത്സര പരിപാടികൾ അരങ്ങേറി. ഉച്ചയ്ക്ക് നടന്ന , ബിരിയാണി മല്‍സരം, പായസമല്‍സരം, മൈലാഞ്ചി മല്‍സരങ്ങളിൽ നിരവധി പേർ പങ്കെടുത്തു. തുടര്‍ന്നു കെ ഇ എ ബാൻഡ് അംഗങ്ങൾ ചേർന്ന് അവതരിപ്പിച്ച ഗാനമേളയും പരിപാടിക്ക് കൊഴുപ്പേകി.

സാംസ്‌കാരിക സമ്മേളനം ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി അമിതാഭ് രഞ്ജന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര പ്രസിഡന്‍റ് സത്താർ കുന്നിൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ഹനീഫ് പാലാഴി സ്വാഗതം പറഞ്ഞു. ചെയർമാൻ അബൂബക്കര്‍, അബാസിയ പോലീസ് മേധാവി കേണല്‍ ഇബ്രാഹിം അല്‍ ദൈഇ , ഹംസ പയ്യന്നൂര്‍, മാത്യൂസ് വര്‍ഗീസ്, അഫ്സല്‍ ഖാന്‍, , സലാം കളനാട് അഷ്റഫ് തൃക്കരിപ്പൂര്‍, ഹമീദ് മധൂര്‍, നളിനാക്ഷൻ ഒളവറ, ഖലീൽ അടൂർ, അഷ്‌റഫ് ആയൂർ, മുനവ്വർ മുഹമ്മദ്, സി.എച്ച്. ഹസ്സൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. രാമകൃഷ്ണന്‍ കള്ളാര്‍ നന്ദി പറഞ്ഞു.

കുവൈത്തിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്ത ചടങ്ങിൽ കാസർഗോഡ് ഉത്സവിന്‍റെ മുഖ്യാഥിതിയും ഇത്തവണത്തെ കെ ഇ എ ബിസിനസ് കമ്മ്യൂണിറ്റി അവാർഡ് നേടിയ കാസറഗോഡ് ജില്ലയിലെ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായ യഹ്യ തളങ്കരക്കുള്ള മൊമെന്‍റോ കെഇഎ പ്രസിഡന്‍റ് സത്താര്‍ കുന്നില്‍ ,ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി അമിതാഭ് രഞ്ജന്‍ , അപ്സര മഹമൂദ് എന്നിവർ ചേര്‍ന്നു കൈമാറി .സലാം കളനാട് പൊന്നാട അണിയിച്ചു. അതോടൊപ്പം സംഘടനയുടെ സ്ഥാപക നേതാക്കളെ പ്രത്യേകം മൊമെന്‍റോ നൽകി ആദരിച്ചു. രാജലക്ഷ്മി പരിപാടി നിയന്ത്രിച്ചു

സുവനീർ പ്രകാശനം സ്‌പോൺസർഷിപ്പ് കൺവീനർ മുഹമ്മദ് കുഞ്ഞിയിൽ നിന്ന് ഏറ്റു വാങ്ങി കാസർഗോഡ് ഉത്സവിന്‍റെ സ്‌പോൺസർമാർ ചേർന്നു പ്രകാശിപ്പിച്ചു. . സെൻട്രൽ, ഏരിയ കമ്മിറ്റി അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി. തുടർന്നു പ്രശസ്ത പിന്നണി ഗായിക ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ദുര്‍ഗ വിശ്വനാഥ്, റേഡിയോ ജോക്കി രശ്മി നായര്‍, സംഗീത സംവിധായകനും ഗായകനുമായ ഭാഗ്യരാജ്, പ്രശസ്ത കോമഡി താരം സുബി സുരേഷ് , കാസര്‍ഗോഡിന്‍റെ ഇശല്‍ ഗായകന്‍ ഇസ്മയീല്‍ തളങ്കര എന്നിവരുടെ നേതൃത്വത്തിൽ സംഗീത സന്ധ്യയും കോമഡി ഷോയും അരങ്ങേറി. ഭരതനാട്യം, പൂരക്കളി, തിരുവാതിരക്കളി, ഒപ്പന, കോൽക്കളി, സിനിമാറ്റിക് ഡാൻസ്, രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള ഫ്‌ളാഷ് മോബ് തുടങ്ങിയവയും പരിപാടിയുടെ ഭാഗമായിരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ