ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി 'നിയോ' മെഡിക്കൽ ക്യാന്പ്

06:32 PM Nov 18, 2019 | Deepika.com
ജിദ്ദ: നിലമ്പൂർ എക്സ്പാറ്റ്സ് ഓർഗനൈസേഷൻ 'നിയോ' ജിദ്ദ അൽറയാൻ പോളിക്ലിനിക്കുമായി സഹകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

രാവിലെ 8 മുതൽ ഷറഫിയ അൽറയാൻ ക്ലിനിക്കിൽ തുടക്കം കുറിച്ച ക്യാമ്പിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ നടന്ന ക്യാമ്പിന് അൽ റയാൻ മാനേജ്മെന്റും നിയോ ഭാരവാഹികളും നേതൃത്വം നൽകി.

വിവിധ പരിശോധനകൾക്കൊപ്പം ജീവിത ശൈലീ രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. കെബീർ കൊണ്ടോട്ടി, പ്രിൻസാദ് പാറായി, ഡോ. വിനീത പിള്ള എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. രക്തത്തിലെ പഞ്ചസാര, കൊഴുപ്പ്, രക്തസമ്മർദ്ദം, യൂറിൻ ടെസ്റ്റ് എന്നിവയ്ക്കു പുറമേ ആവശ്യക്കാർക്ക് ഡോക്ടറുടെ ഉപദേശ പ്രകാരം ക്രിയാറ്റിനിൻ ടെസ്റ്റും ചെയ്തു കൊടുത്തു.

ഡോ. സമ്പത്ത്, ഡോ. വിനീതാ പിള്ള, ഡോ. ഷഫ്ന, ഡോ. താജ് മൊയ്തീൻ (ഗൈനക്) എന്നിവർ ക്യാമ്പിൽ പരിശോധനക്ക് മേൽനോട്ടം വഹിച്ചു.

ജെഎൻഎച്ച് എംഡി വി.പി. മുഹമ്മദാലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ക്യാമ്പ് കൺവീനർ ഗഫൂർ എടക്കര സ്വാഗതം ആശംസിച്ചു. അൽ റയാൻ അഡ്മിനിസ്ട്രേഷൻ മാനേജർ ശുഐബ് , നിയോ രക്ഷാധികാരി ഹംസ സീക്കോ, കെബീർ കൊണ്ടോട്ടി, ക്യാമ്പ് ചെയർമാൻ ബശീർ പുതുക്കൊള്ളി, നിയോ സെക്രട്ടറി കെ.ടി ജുനൈസ്, അൽ റയാൻ ഓപ്പറേഷൻ മാനേജർ നൗഫൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. നിയോ ട്രഷറർ ഹുസൈൻ ചുള്ളിയോട് നന്ദി പറഞ്ഞു.

മുഹമ്മദ് കാപ്പാട്, അനസ്, ഷാജി പരേക്കൊട്ട്‌, ഫിറോസ്, ഫസല്, , അസീസ് മണിമൂളി, സമീർ ചെറുതുരുത്തി, സുബൈർ വട്ടോളി, അക്ബർ, സുധീഷ്, ബാബു, അമീൻ സ്വലാഹി, സഫറലി മൂത്തേടത്ത്, സാദിഖലി, റിയാസ് പള്ളിക്കൽ, അഷ്റഫ് കുറുമ്പലങ്ങോട് എന്നിവർ വിവിധ സെഷനുകൾ നിയന്ത്രിച്ചു. മുർശിദ് കരുളായിയുടെ നേതൃത്വത്തിൽ വോളന്‍റിയർ വിംഗ് പ്രവർത്തിച്ചു. ഗഫൂർ എടക്കര, പിസിഎ റഹ്മാൻ എന്നിവർ ക്യാമ്പ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചു

റിപ്പോർട്ട്:കെ.ടി. മുസ്തഫ പെരുവള്ളൂർ