ലാന കണ്‍വെന്‍ഷനില്‍ കാവ്യാമൃതം ശ്രദ്ധേയമായി

01:00 PM Nov 17, 2019 | Deepika.com
ഡാളസ്: ഡാളസിലെ ഡി. വിനയചന്ദ്രന്‍ നഗറില്‍ 2019 നവംബര്‍ 13-നു നടന്ന ലാനയുടെ പതിനൊന്നാമത് ദ്വൈവാര്‍ഷിക സാഹിത്യസമ്മേളനം ജനപങ്കാളിത്തം കൊണ്ടും സംഘാടനമികവുകൊണ്ടും മികച്ചതായി. കണ്‍വെന്‍ഷന്റെ ആദ്യദിവസം ഡിന്നറിനുശേഷം നടന്ന കാവ്യസന്ധ്യ / കാവ്യാമൃതം എല്ലാ തലമുറയിലുംപെട്ട കവികളുടെ സജീവപങ്കാളിത്തം കൊണ്ട് വേറിട്ട ഒരു അനുഭവമായി. അമേരിക്കയുടെയും കാനഡയുടെയും വിവിധഭാഗങ്ങളില്‍ നിന്നു വന്ന നിരവധി കവികള്‍ കവിതകളവതരിപ്പിച്ചു.

കവികളായ ബിന്ദു ടിജിയും സന്തോഷ് പാലയും ചേര്‍ന്നാണ് കാവ്യാമൃതം ഏകോപിപ്പിച്ചത്. ശ്രവ്യ മധുരമായ മലയാള ശ്ലോകത്തോടുകൂടി ബിന്ദു ടിജി പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. മലയാള കവിതകളുടെ പരിണാമഘട്ടങ്ങളെക്കുറിച്ചു ബിന്ദു ടിജിയും സന്തോഷും തങ്ങളുടെ ലഘുപ്രസംഗങ്ങള്‍ക്കിടയില്‍ സൂചിപ്പിച്ചു.

ലാനയുടേ ആദ്യ പ്രസിഡന്റും ഏറ്റവും മുതിര്‍ന്ന അംഗവുമായ എം എസ് ടി നമ്പൂതിരി തന്റെ മണ്‍മറഞ്ഞ സഹപാഠിയും കഥാകൃത്തും ആയിരുന്ന എന്‍ മോഹനനു ശ്രദ്ധാഞ്ജലിയര്‍പ്പിച്ചെഴുതിയ ഹൃദയസ്പര്‍ശിയായ കവിതയോടുകൂടിയാണ് കാവ്യാമൃതം ആരംഭിച്ചത്.. തുടര്‍ന്ന് സി.വി. ജോര്‍ജ്, എ.സി ജോര്‍ജ്,മീനു എലിസബത്ത്, മാടശേരി നീലകണ്ഠന്‍ ,ഡോ. എ. സുകുമാര്‍,അബ്ദുള്‍ പുന്നയൂര്‍ക്കുളം,ഡോ. എന്‍. പി. ഷീല, തമ്പി ആന്റണി, ഷീല മോന്‍സ് മുരിക്കന്‍, ജോസ് ഓച്ചാലില്‍, അനശ്വര്‍ മാമ്പള്ളി,ബിജോ ജോസ് ചെമ്മാന്ത്ര, ഫ്രാന്‍സീസ് തോട്ടം, ഡോ. നന്ദകുമാര്‍ ചാണയില്‍, ജെയിംസ് കുരീക്കാട്ടില്‍, അനിലാല്‍ ശ്രീനിവാസന്‍, കെ. കെ. ജോണ്‍സന്‍,,ഹരിദാസ് തങ്കപ്പന്‍,ജോസന്‍ ജോര്‍ജ്,അജയകുമാര്‍, ബിന്ദു ടിജി, സന്തോഷ് പാല, തുടങ്ങിയവര്‍ വ്യത്യസ്തങ്ങളായ കവിതകള്‍ അവതരിപ്പിച്ചു.

റിപ്പോര്‍ട്ട്: സന്തോഷ് പാല