മസ്ക്കറ്റ്: മസ്ക്കറ്റ് മലയാളി കത്തോലിക്കാ പ്രാർഥന കൂട്ടായ്മയുടെ
ഇരുപത്തിയെട്ടാമത്തെ വാർഷികം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുപ്പതിന് ആഘോഷമായ ദിവ്യബലിയോടു കൂടി ആരംഭിച്ചു. തുടർന്ന് പാരിഷ് ഹാളിൽ പൊതു സമ്മേളനവും വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിന്നു.
മസ്കറ്റ് മലയാളി കത്തോലിക്കാ പ്രാർഥന കൂട്ടായ്മയുടെ ആത്മീയ ഗുരു ഫാ. ബിജോ കുടിലിൽ അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം റവ. ഫാ. ഷാജി. കരിബ്ലാനിക്കൽ ഉദ്ഘാടനം ചെയ്തു.
പ്രാർഥന കൂട്ടായ്മയുടെ ജനറൽ കോർഡിനേറ്റർ റോയ് തുരുത്തിയിൽ സ്വാഗതവും അസിസ്റ്റന്റ് ജനറൽ കോർഡിനേറ്റർ തോമസ് അലക്സ് റിപ്പോർട്ടും അവതരിപ്പിച്ചു.
പാരീഷ് കൗണ്‍സിൽ അംഗങ്ങളായ ഡോ. അലക്സ് ജോസഫും ജോസ് ഫ്രാൻസിസും ആശംസകൾ നേർന്നു പ്രസംഗിച്ചു. റെനി ഡാമിയൻ നന്ദിയും പറഞ്ഞു. എൽസണ്‍ ജോസഫും, ലിൻസി ബിനുവും വാർഷികാഘോഷത്തിന്റെ അവതാരകരായിരുന്നു.
പ്രാർഥന കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും തുടർന്ന് സ്നേഹവിരുന്നും നടത്തപ്പെട്ടു.
റിപ്പോർട്ട്: ബിജു വെണ്ണിക്കുളം
മലയാളി കത്തോലിക്കാ പ്രാർഥന കൂട്ടായ്മയുടെ ഇരുപത്തിയെട്ടാമത് വാർഷികം ആഘോഷിച്ചു
11:21 PM Nov 15, 2019 | Deepika.com