കുവൈത്ത് സിറ്റി : കുവൈത്ത് മന്ത്രി സഭ രാജിവച്ചു. മന്ത്രിസഭ പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ രാജിവച്ചതെന്ന് സർക്കാർ പ്രതിനിധി താരിഖ് അൽ മുസാറം അറിയിച്ച.
വ്യാഴാഴ്ച രാവിലെയാണ് പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ സബ സർക്കാരിന്റെ രാജി അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ സബാഹിനു സമർപ്പിച്ചത്. നിലവിലെ മന്ത്രിസഭയിലെ മന്ത്രിമാർക്കെതിരെ കുറ്റവിചാരണ ഉൾപ്പടെയുള്ള നടപടികൾ പാർലമെന്റിൽ നടന്നുകൊണ്ടിരിക്കെയാണ് മന്ത്രിസഭ രാജിവച്ചിരിക്കുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്ത് മന്ത്രിസഭ രാജിവച്ചു
11:22 PM Nov 14, 2019 | Deepika.com