രണ്ടു ദിവസം നീണ്ടു നിന്ന പരുപാടി വ്യാഴാഴ്ച ഉച്ചയോടുകൂടി മുഖ്യാതിഥികളുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ മിഡിപ്പോയ്ന്റ് ഇന്റർനാഷനലിന്റെ സിഇഒയും ചെയർമാനുമായ ഷെയ്ഖ നൂറ അൽ ഖലീഫ, ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സ്മിത പന്ത്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് സി.എ പ്രഫുല്ല പി.ചാജ്ജ്ഡ്ന് എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധച്ചു.
സ്മിത പാന്റ് ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ദൃഢമാണെന്നും അടുത്തകാലത്തുണ്ടായ വികാസനത്തേകുറിച്ചും ചടങ്ങിൽ അഭിസംബോധനം ചെയ്തു. ഐസിഎഐ പ്രസിഡന്റ് പ്രഫുല്ല പി ചാജെദ് ഹ്രസ്വമായി ഐസിഎഐയുടെ സമീപകാല വികസനവും പുതിയ സംരംഭങ്ങളും വിശദീകരിച്ചു. ഐസിഎഐ സിംഗപ്പൂരിൽ ഉടൻ ഒരു പുതിയ ശാഖ തുറക്കുമെന്ന് അദ്ദേഹം അറിയിച്ചു. സിഎ യോഗ്യതയ്ക്കുള്ള തുല്യത നാരിക്ക്-യുകെ നേടുന്നതിനുള്ള അംഗങ്ങളുടെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. മുഖ്യ പ്രഭാഷണത്തിൽ ഹേർ ഹൈനെസ്സ് ഷെയ്ഖ് നൂറ അൽ ഖലീഫ ബിസിനസുകളുടെ വികസനത്തിൽ ഇന്ത്യക്കാർ വഹിച്ച പങ്കിനെക്കുറിച്ച് വിശദീകരിച്ചു. ഇവന്റ് മികച്ച രീതിയിൽ സംഘടിപ്പിച്ചതിന് അതിഥികളും സ്പീക്കർസും ചാപ്റ്റർ ഭാരവാഹികളെ പ്രശംസിച്ചു.
രണ്ടു ദിവസം നീണ്ടു നിന്ന ചടങ്ങിൽ സിഎഫ്ഒ-അഡ്നോക് ഗ്രൂപ്പ് മാർക്ക് കുറ്റിസ്, ന്ധഅനാഥരുടെ മാതാവ്ന്ധ എന്ന് അറിയപ്പെടുന്ന സിന്ധുതായ് സപ്ക്കൽ , മെയ്ക് ഇന്ത്യ റീഡ് ന്ധ എന്ന മിഷന്റെ സ്ഥാപകൻ സിഎ അമൃത് ദേശ്മുഖ്, ന്ധഭവനരഹിതരുടെ രക്ഷാധികാരിന്ധ എന്നറിയപ്പെടുന്ന എർത്ത് സേവ്യർ ഫൌണ്ടേഷൻ സ്ഥാപകൻ രവി കർള , മുൻ ഉപദേഷ്ടാവ് - ഗവർണർ
സെൻട്രൽ ബാങ്ക് അഭിജിത് ചൗധരി, ഖലീജ് ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ വിക്കി കപൂർ, ഫ്രഷ് ടു ഹോം സിഇഒ ഷാൻ കടവിൽ, ക്രെസെന്റ് ഇൻവെസ്റ്റ്മെന്റ് എംഡി തുഷാർ സിംഘ്വി, സീ ബിസിനസ് ടി വി മാനേജിംഗ് എഡിറ്റർ എംഡി അനിൽ സിംഘ്വി തുടങ്ങിയവർ വിവിധ സെഷനുകളിലായി അധിതികളോട് സംവദിച്ചു. മൂവായിരത്തോളം പേർ പങ്കെടുത്ത സമാപന ചടങ്ങിൽ ഗാല ഡിന്നറും പ്രശസ്ത ബോളിവുഡ് പ്ലേബാക്ക് ഗായകൻ സുഖ്വീന്ദർ സിംഗിന്റെ മനോഹരമായ തത്സമയ സംഗീത കച്ചേരിയും അരങ്ങേറി.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള