റിയാദ് : ചൂഷണങ്ങളുടെ നവലോക ക്രമത്തിൽ കാര്യബോധമുള്ളവരായി ഉണരാൻ വിദ്യാർഥി സമൂഹം സന്നദ്ധമാവണമെന്ന് പ്രശസ്ത ഫാമിലി വക്കീലും എംഎസ്എഫ് ദേശീയ ഉപാദ്ധ്യാക്ഷയുമായ ഫാത്തിമ തഹ്ലിയ അഭിപ്രായപ്പെട്ടു.
സമയത്തെ പാഴാക്കാതെ ബുദ്ധിപരമായി ഉപയോഗിക്കാനും ജീവിതത്തെ ന·കൾ കൊണ്ട് സന്പന്നമാക്കാനും സാധിച്ചാൽ ശോഭനമായ ഭാവിയുണ്ടാകുമെന്ന് റിയാദ് സലഫി മദ്റസയിലെ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് അവർ പറഞ്ഞു .
ഉൗർജ്ജവും സമയവും അപഹരിക്കുന്ന ഉപകാരമില്ലാത്ത വിനോദങ്ങളാണ് സർഗ്ഗശേഷിയെയും ബുദ്ധികൂർമതയെയും മുരടിപ്പിക്കുന്നതെന്ന് വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെ അവർ ചൂണ്ടിക്കാട്ടി .
ചടങ്ങിൽ ഹസീന കോട്ടക്കൽ സ്വാഗതവും താജ്ജുനീസ ടീച്ചർ നന്ദിയും പറഞ്ഞു . ജസീന സുൽഫിക്കർ , റുഖ്സാന വഹാബ്, റജീന സിപി, റംലത്ത്, നബീല റിസ, റജീന സിവി എന്നിവർ നേതൃത്വം നൽകി .
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
വിദ്യാർഥികൾ ചൂഷകരുടെ ഉപകരണമാകരുത്: ഫാത്തിമ തഹ്ലിയ
11:13 PM Nov 14, 2019 | Deepika.com