കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പ് (കെഐജി കുവൈറ്റ്) നടത്തി കൊണ്ടിരിക്കുന്ന ’മുഹമ്മദ് നബി കാലം തേടുന്ന പ്രവാചകൻ’ എന്ന പ്രചാരണ കാന്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രവാചക പ്രകീർത്തന ഗാന മത്സരം നവംബർ 15 വെള്ളിയാഴ്ച 9 മുതൽ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കുന്ന പരിപാടിയിൽ 15 വയസിനു താഴെയുള്ള കുട്ടികൾ, 15 വയസിനു മുകളിലുള്ള പുരുഷ·ാർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിൽ ആയിരിക്കും മത്സരങ്ങൾ. ഇന്ന് വൈകുന്നേരം 5 വരെ ംംം.സശഴസൗംമശേ.രീാ എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരം. രജിസ്റ്റർ ചെയ്യുന്ന ആളുകളുടെ എണ്ണം കണക്കിലെടുത്ത് സ്ക്രീനിംഗ് നടത്തുന്നതാണെന്ന് സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു. വിജയികൾക്ക് ആകർഷകമായ കാഷ് പ്രൈസ് സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 65614613, 60992324
റിപ്പോർട്ട്: സലിം കോട്ടയിൽ
പ്രവാചക പ്രകീർത്തന ഗാനമത്സരം വെള്ളിയാഴ്ച
11:00 PM Nov 14, 2019 | Deepika.com