റി​യാ​ദ് മ​ല​പ്പു​റം കൂ​ട്ടാ​യ്മ പ്ര​ള​യ ദു​രി​താ​ശ്വാ​സ സ​ഹാ​യം വി​ത​ര​ണം ചെ​യ്തു

10:56 PM Nov 14, 2019 | Deepika.com
റി​യാ​ദ് : റി​യാ​ദി​ലെ മ​ല​പ്പു​റം നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ റി​മാ​ൽ അം​ഗ​ങ്ങ​ളി​ൽ നി​ന്നും സ്വ​രൂ​പി​ച്ച പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ൽ നി​ന്നും സ​ഹാ​യ​മാ​യി ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ വി​ത​ര​ണം ചെ​യ്ത​തെ​ന്ന് റി​മാ​ൽ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ഏ​റ്റ​വും അ​ർ​ഹ​രാ​യ​വ​രി​ലേ​ക്ക് സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കാ​നും നാ​ട്ടി​ലെ റി​മാ​ലി​ന്‍റെ പ്ര​വ​ർ​ത്ത​ക​ർ നേ​തൃ​ത്ത്വം ന​ൽ​കി. പ്ര​ള​യ സ​മ​യ​ത്ത് മ​ല​പ്പു​റം ജി​ല്ലാ ക​ല​ക്ട​റു​ടെ ഓ​ഫീ​സി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് അ​വ​ശ്യ സാ​ധ​ന​ങ്ങ​ളും മ​റ്റും ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ബ​ത​ഹ​യി​ലെ റി​മാ​ൽ ഹൗ​സി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്ത​ക യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം ത​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് പൊ·​ള പ്ര​വ​ർ​ത്ത​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു സം​സാ​രി​ച്ചു.

റി​മാ​ൽ പ​രി​ധി​യി​ൽ​പെ​ട്ട പ്ര​ള​യ കെ​ടു​തി അ​നു​ഭ​വി​ക്കു​ന്ന​വ​രി​ൽ നി​ന്നും ഏ​റ്റ​വും അ​ർ​ഹ​ത​പ്പെ​ട്ട 21 പേ​ർ​ക്ക് (കോ​ൽ​മ​ണ്ണ 2, ഹാ​ജി​യാ​ർ​പ​ള്ളി 1, കോ​ട്ട​പ്പ​ടി 2, മൈ​ല​പ്പു​റം 8, ഇ​രു​ന്പു​ഴി 2, മു​ണ്ടു​പ​റ​ന്പ 4, മേ​ൽ​മു​റി 1, പ​ട്ട​ർ​ക​ട​വ് 1) സ​ഹാ​ങ്ങ​ൾ ന​ൽ​കി.

പ്ര​വാ​സി​ക​ളാ​യ റി​മാ​ൽ അം​ഗ​ങ്ങ​ൾ​ക്ക് നി​യ​മ സാ​ന്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റി​യാ​ദി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​ക്ക് ചി​കി​ത്സ​ക്കും, തു​ട​ർ ചി​കി​ൽ​സ​ക്ക് നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ നി​യ​മ സാ​ന്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി. നാ​ട്ടി​ൽ അ​പൂ​ർ​വ രോ​ഗം ബാ​ധി​ച്ചു കി​ട​ക്കു​ന്ന മ​ദ്ര​സ അ​ധ്യാ​പ​ക​നു​ള്ള ചി​കി​ൽ​സാ സ​ഹാ​യ​വും ഭാ​ര​വാ​ഹി​ക​ൾ കൈ​മാ​റി.

ക​ക്ഷി മ​ത രാ​ഷ്ട്രീ​യ ചി​ന്ത​ക​ൾ​ക്ക് അ​ധീ​ത​മാ​യി 12 വ​ർ​ഷ​മാ​യി റി​യാ​ദി​ൽ പ്ര​വ​ര്ത്തി​ന​ക്കു​ന്ന റി​മാ​ൽ പ്ര​വാ​സ​ത്തി​ന്‍റെ പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലും അം​ഗ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ക്ക​ഴി​ഞ്ഞ വ​ർ​ഷ​വും 11 ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ​യു​ടെ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യ​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: യൂ​ന​സ് കോ​ണാ​ല