ഫിലഡൽഫിയ: മാരാമണ്‍ തോട്ടത്തിൽ ഫിലിപ്പ് (ടി.സി ഫിലിപ്പ്-85) നവംബർ 11നു പെൻസിൽവേനിയയിലെ റീഡിംഗിൽ നിര്യാതനായി. ഭാര്യ: ഏലിയാമ്മ കുന്പനാട് ചെല്ലേത്ത് കുടുംബാംഗമാണ്. മക്കൾ: ഡോ. ഷീല, ഡോ. ജെന്നി.
1956ൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ വിദ്യാഭ്യാസത്തിനുശേഷം കേരള ഗവണ്മെന്റ് സർവീസിൽ അധ്യാപകനായി ജോലി ആരംഭിച്ചു. തുടർന്ന് 1963 മുതൽ ബോർണിയോ മലേഷ്യ, 1966- 1991 വെസ്റ്റ് ആഫ്രിക്കയിലെ സിയേറ, ലിയോണ്‍, നൈജീരിയ, ഗാംബിയ എന്നിവിടങ്ങളിലും, സൗത്ത് ആഫ്രിക്കയിലെ ഉറുഗ്വേയിലും അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. 1992 മുതൽ 2000 വരെ പത്തനംതിട്ട കടമ്മനിട്ട മൗണ്ട് സിയോണ്‍ റസിഡൻഷ്യൽ സ്കൂളിന്റെ പ്രിൻസിപ്പലായും പ്രവർത്തിച്ചിട്ടുണ്ട്.
2000ൽ അമേരിക്കയിലേക്ക് കുടിയേറുകയും 2010 വരെ ക്യുവിസി ഇൻകിൽ നിന്നു വിരമിച്ച് ഭവനത്തിൽ വിശ്രമജീവിതം നയിച്ചുവരികയും ചെയ്യുകയായിരുന്നു.
നവംബർ 15നു വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് വസതിയിൽ ( 3505 ഞലഴലിര്യ ഉൃശ്ല ജഅ 19608.) പ്രാർഥനാ ശുശ്രൂഷ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഷീല (484 577 1234). സാം കുട്ടി കുഞ്ഞച്ചൻ (ഫോണ്‍: 610 517 8140)
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ടി.സി ഫിലിപ്പ് പെൻസിൽവേനിയയിൽ നിര്യാതനായി
08:22 PM Nov 14, 2019 | Deepika.com