ജനറൽ സെക്രട്ടറി സേവ്യർ ആന്റണി സ്വാഗതം ആശംസിച്ച വാർഷികാഘോഷം ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പി.പി. നാരായണൻ അവർകൾ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പരിപാടിക്ക് പ്രസിഡന്റ് ഓമനക്കുട്ടൻ കെ. അധ്യക്ഷത വഹിച്ചു. കുവൈത്തിലെ പൊതുമാപ്പിന്റെ സമയത്തും മറ്റു ചാരിറ്റി / ഇതര വിഷയങ്ങളിലും ഫോക്ക് നൽകിക്കൊണ്ടിരിക്കുന്ന സേവനങ്ങൾ സ്തുത്യർഹമാണെന്ന് ഉദഘാടന പ്രസംഗത്തിൽ പി.പി. നാരായണൻ അഭിപ്രായപ്പെട്ടു.
ന്ധഗോൾഡൻ ഫോക്ക്’ പുരസ്കാരം നാടൻ കലകളുടെ കാവലാൾ എന്നറിയപ്പെടുന്ന പ്രശസ്ത ചിത്രകാരനും, ചരിത്രകാരനും, പ്രഭാഷകനും ഫോട്ടോഗ്രാഫറുമായ കണ്ണൂരിന്റെ അഭിമാനം ശ്രീ കൃഷ്ണകുമാർ മാരാർ എന്ന കെ കെ മാരാർ അവർകൾക്ക് സമ്മാനിച്ചു. പ്രശസ്ത ശിൽപി കെ.കെ.ആർ വെങ്ങര രൂപകൽപന ചെയ്ത ശിൽപവും, പ്രശസ്തി പത്രവും, 25000 രൂപ കാഷ് അവാർഡും ചേർന്നതാണ് ഗോൾഡൻ ഫോക്ക് പുരസ്കാരം. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പി.പി. നാരായണൻ അവാർഡ് സമ്മാനിച്ചു. കെ.കെ മാരാറിന് ആദരവ് നൽകികൊണ്ട് കുവൈത്തിലെ ചിത്രകാര·ാർ ചേർന്ന് മഹോത്സവ വേദിയിൽ ചിത്രപ്രദർശനവും ഒരുക്കിയിരുന്നു.
അൽമുല്ല എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ജോണ്‍ സൈമണ്‍ സുവനീർ പ്രകാശനം ചെയ്തു. കണ്ണൂരിന്റെ അഭിമാനങ്ങളും മുൻ ഗോൾഡൻ ഫോക്ക് അവാർഡ് ജേതാക്കളുമായ സംഗീത സംവിധായകൻ പദ്മശ്രീ രാഘവൻ മാസ്റ്റർ, മാപ്പിളപ്പാട്ടു ഗായകൻ എരഞ്ഞോളി മൂസ എന്നിവർക്കുള്ള ആദരവ് പ്രകടിപ്പിച്ചുകൊണ്ടുള്ള സംഗീതാർച്ചനയും നടന്നു.
കുവൈത്തിലെയും നാട്ടിലെയും പൊതുസമൂഹത്തിനു നൽകിയ സ്തുത്യർഹമായ സേവനത്തിന് സാന്ത്വനം കുവൈറ്റ് എന്ന ജീവകാരുണ്യ സംഘടനെയേയും, ഫോക്ക് മലയാളം ക്ലാസുകൾക്ക് നൽകി വരുന്ന സേവനത്തിനു പ്രശസ്ത മജീഷ്യനും മെന്റലിസ്റ്റുമായ സച്ചിൻ പാലേരി എന്നിവരെയും ആദരിച്ചു. തദവസരത്തിൽ പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പോകുന്ന ഫോക് അംഗങ്ങളായ രവി കാപ്പാടൻ, അനിത രവി, പ്രമോദ് പി.കെ എന്നിവർക്കുള്ള യാത്രയയപ്പും നൽകി.
നോർക്ക ഡയറക്ടർ എൻ. അജിത് കുമാർ, അൽമുള്ള എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ജോണ്‍ സൈമണ്‍, മെട്രോ മെഡിക്കൽ കെയർ സിഇഒ ഹംസ പയ്യന്നൂർ, ഫോക്ക് ട്രഷറർ വിനോജ് കുമാർ, ഫോക്ക് വനിതാ വേദി ചെയർപേഴ്സണ്‍ ലീന സാബു, ജനറൽ കണ്‍വീനർ സജിജ മഹേഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മഹോത്സവം ജനറൽ കണ്‍വീനർ സലീം എം.എൻ നന്ദി രേഖപ്പെടുത്തി.
പ്രശസ്ത പിന്നണി ഗായകനായ ഹരിശങ്കർ, വയലിനിസ്റ്റും ഗായികയുമായ രൂപ രേവതി, കീബോർഡ്/ഗിറ്റാർ ആർട്ടിസ്റ് സുമേഷ് ആനന്ദ്, ഡ്രമ്മർ ജാഫർ, ഗായിക സജില സലീം, ഗായകൻ സലിൽ സലീം, കോമഡി ആർടിസ്റ്റ് രാജേഷ് അടിമാലി എന്നിവരുടെ നേതൃത്തത്തിൽ മനോഹരമായ ഗാനസന്ധ്യയും കോമഡി ഷോയും അരങ്ങേറി. കണ്ണൂർ ജില്ലയുടെ സാംസ്കാരിക പൈതൃകവും പാരന്പര്യവും വിളിച്ചോതുന്ന സാംസ്കാരിക ഘോഷയാത്രയും, ഫോക്ക് ബാലവേദി കുട്ടികൾ അവതരിപ്പിച്ച നൃത്ത ശിൽപവും മഹോത്സവത്തിൻറെ മാറ്റു കൂട്ടി.
റിപ്പോർട്ട്: സലിം കോട്ടയിൽ