അബാസിയാ: ജനതാ കൾച്ചറൽ സെൻറർ (ജെസിസി) - കുവൈറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായി യുണിറ്റ് തലത്തിൽ ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന നടപടികൾ തുടങ്ങി.
അബാസിയാ യുണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കുകയുണ്ടായി. കേന്ദ്രകമ്മിറ്റി പ്രസിഡൻറ് സഫീർ പി. ഹാരിസിൻറെ അധ്യക്ഷതയിൽ അബാസിയായിൽ കൂടിയ യോഗത്തിൽ ശരത് സുഭാഷ് (പ്രസിഡൻറ്), ജോർജി ജീജോ (ജനറൽ സെക്രട്ടറി), സലാഹ് അബുബക്കർ (ട്രഷറർ), വിഷ്ണു ദേവ് (വൈസ്പ്രസിഡൻറ്), കൗശിക് സജി (സെക്രട്ടറി) എന്നിവരെ പുതിയ ഭാരവാഹികളായും പത്ത് അംഗങ്ങളെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
മറ്റു യൂണിറ്റുകളായ സാൽമിയ, ഫഹാഹീൽ എന്നിവിടങ്ങളിൽ വരുന്ന ആഴ്ചകളിൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കുമെന്ന് സഫീർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ജെസിസി അബാസിയാ യുണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
10:50 PM Nov 13, 2019 | Deepika.com