ദോഹ: ശൈഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെൻറർ ദോഹ ഫനാർ ഹാളിൽ നവംബർ 15 വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ 10 വരെ സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടിയിൽ പണ്ഡിതരായ ഉമർ ഫൈസി, അഷ്റഫ് സലഫി എന്നിവർ വിഷയാവതരണം നടത്തി സംസാരിക്കും.
’മുഹമ്മദ് നബി ജീവിതവും ദർശനവും’, ’പ്രവാചകനെ അറിയുക’ എന്നീ വിഷയങ്ങളാണ് പരിപാടിയിൽ ചർച്ചക്ക് വിധേയമാക്കുന്നത്. പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതവും, അദ്ദേഹം പ്രബോധനം ചെയ്ത ഇസ്ലാമിക ജീവിതരീതിയും പഠനവിധേയമാക്കും. പ്രവാചക വിമർശനങ്ങളുടെ യാഥാർഥവസ്തുതകൾ അനാവരണം ചെയ്യുന്നതിലൂടെ തെറ്റിദ്ധാരണകൾ നീക്കാനും സമൂഹത്തിൽ സൗഹാർദത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനും സാധിക്കുമെന്ന് സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു
പങ്കെടുക്കാനാഗ്രഹിക്കുന്നവർ മഗ്രിബ് നമസ്കാരത്തിന് ഫനാർ മസ്ജിദിൽ എത്തിച്ചേരണമെന്നും, വിശദ വിവരങ്ങൾക്ക് 33011992/55559756 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.
റിപ്പോർട്ട്: അബ്ദുൾ വഹാബ്
ഫനാർ പ്രഭാഷണം വെള്ളിയാഴ്ച
10:48 PM Nov 13, 2019 | Deepika.com