റിയാദ് : ചെന്നൈ ഐഐടിയിൽ ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ പേരേയും നിയമത്തിനു മുന്നിൽ എത്തിക്കാൻ ശക്തമായ നടപടികൾ ഉണ്ടാകണമെന്ന് കേളി കുടുംബവേദി ആവശ്യപ്പെട്ടു.
പഠനത്തിൽ മിടുക്കിയും മറ്റു സാമൂഹിക സാംസ്കാരിക വിഷയങ്ങളിൽ ശക്തമായി ഇടപെടുന്ന ഒരു വിദ്യാർഥിനിയെ ഇല്ലായ്മ ചെയ്യാൻ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ ഐഐടിയിലെ തന്നെ അധ്യാപകരുടെ ഇടപെടലുണ്ടായി എന്നത് തികച്ചും ആശങ്കാജനകമാണെന്നും, ഇന്തയിൽ അനുദിനം വളർന്നു വരുന്ന വർഗീയ സാംസ്കാരിക ഫാസിസത്തിന്റെയും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ന്യൂനപക്ഷങ്ങളോടും അധസ്ഥിത ജനവിഭാഗങ്ങളിലുള്ളവരോടും തുടർന്നു വരുന്ന ഇരട്ട നീതിയുടെയും ഇരയായിരിക്കാം ഈ കുട്ടി എന്നും കേളി കുടുംബവേദിയുടെ പ്രസ്താവനയിൽ പറയുന്നു.
ഫാത്തിമയുടെ മരണം: ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കേളി കുടുംബവേദി
10:44 PM Nov 13, 2019 | Deepika.com