യുണൈറ്റഡ് സ്റ്റേറ്റ്സ് ആംഡ് ഫോഴ്സിൽ നിന്നും വിരമിച്ച വിമുക്ത ഭട·ാരെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതു ഞാൻ അഭിമാനമായി കാണുന്നു. രാജ്യ സുരക്ഷക്കുവേണ്ടി എല്ലാ ജീവിത സുഖങ്ങളും ത്യജിച്ച വിമുക്തഭട·ാരെ സംരക്ഷിക്കേണ്ടത് രാജ്യത്തിന്േറയും പ്രത്യേകിച്ചും നാം ഒരോരുത്തരുടേയും ഉത്തരവാദിത്വമാണെന്ന് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടയിൽ ട്രംപ് വ്യക്തമാക്കി.
വെറ്ററൻസ് ഡേ പരേഡിൽ പങ്കെടുക്കുന്നതിന് പ്രസിഡന്റുമാരെ ക്ഷണിക്കുക പതിവാണെങ്കിലും ആദ്യമായാണ് ട്രംപ് ക്ഷണം സ്വീകരിച്ചു ചടങ്ങിൽ പങ്കെടുത്തത്.
1995ൽ പരേഡ് സംഘടിപ്പിക്കുന്നതിന് സാന്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോൾ 200,000 ഡോളർ ട്രംപാണ് സംഭാവനയായി നൽകിയത്. യുദ്ധത്തിൽ പങ്കെടുത്ത ഓരോ ഭടനും രാജ്യത്തിന്റെ മഹത്വം വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് ട്രംപ് അനുസ്മരിച്ചു. േൃൗാുബ2019ിീ്13.ഷുഴ
റിപ്പോർട്ട്: പി.പി. ചെറിയാൻ