വാഷിംഗ്ടണ്‍ ഡിസി: ജൂലൈ 15 മുതൽ 18 വരെ ന്യൂജേഴ്സിയിലെ അറ്റ്ലാന്റെിക് സിറ്റിയിൽ ക്ലാറിഡജ് റാഡിസണ്‍ ഹോട്ടലിൽ നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിയ്ക്കൻ ഭദ്രാസന ഫാമിലി / യൂത്ത് കോണ്‍ഫറൻസിന്റെ ഇടവക തല സന്ദർശനങ്ങൾക്ക് തുടക്കം കുറിച്ചതായി കോണ്‍ഫറൻസ് കോ ഓർഡിനേറ്റർ ഫാ. സണ്ണി ജോസഫ് അറിയിച്ചു.
നവംബർ 10 ഞായറാഴ്ച കമ്മിറ്റി അംഗങ്ങൾ മൗണ്ട് ഒലീവ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു. വിശുദ്ധ കുർബ്ബാനയ്ക്കുശേഷം നടന്ന ചടങ്ങിൽ വികാരി ഫാ. ഷിബു ഡാനിയേൽ സെക്രട്ടറിയും സഭാ മാനേജിങ് കമ്മിറ്റി അംഗവുമായ ജോർജ് തുന്പയിൽ എന്നിവർ ചേർന്ന് കമ്മിറ്റി അംഗങ്ങളെ സ്വാഗതം ചെയ്തു.
ജനറൽ സെക്രട്ടറി ജോബി ജോണ്‍ ട്രഷറർ എബി കുര്യാക്കോസ്, സുവനീർ ചീഫ് എഡിറ്റർ സോഫി വിൽസണ്‍, സണ്ണി വർഗീസ്, ഷിബു തരകൻ എന്നിവർ കോണ്‍ഫറൻസിനെ കുറിച്ചും റജിസ്ട്രേഷനെ കുറിച്ചും സുവനീറിനേ കുറിച്ചും സംസാരിച്ചു.
ഫാ. ഷിബു ഡാനിയേൽ, സെക്രട്ടറി ജോർജ് തുന്പയിൽ, ജോയിന്റ് സെക്രട്ടറി തോമസ് കുട്ടി ഡാനിയേൽ, റോസ്ലിൻ ഡാനിയേൽ, മുൻ ഭദ്രാസന കൗണ്‍സിൽ അംഗം ഷാജി വർഗീസ്, അജിത് ഈപ്പൻ, നിതിൻ ഏബ്രഹാം എന്നിവർ കോണ്‍ഫറൻസിന്റെ ഗ്രാന്റ് സ്പോണ്‍സർഷിപ്പ് എടുക്കുകയും നിരവധി അംഗങ്ങൾ കോണ്‍ഫറൻസിലേക്ക് റജിസ്റ്റർ ചെയ്യുകയും സുവനീറിലേക്ക് പരസ്യങ്ങൾ നൽകുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾക്ക് :
കോ ഓർഡിനേറ്റർ : ഫാ. സണ്ണി ജോസഫ് 718 608 5583
ജനറൽ സെക്രട്ടറി : ജോബി ജോണ്‍ 201 321 0045
ട്രഷറർ : എബി കുര്യാക്കോസ് 845 380 2696
റിപ്പോർട്ട് രാജൻ വാഴപ്പള്ളിൽ
ഫാമിലി കോണ്‍ഫറൻസ് 2020: ഇടവക സന്ദർശനങ്ങൾക്ക് തുടക്കം
10:24 PM Nov 13, 2019 | Deepika.com