ജി​നോ വ​ർ​ഗീ​സ് ഫോ​മാ റോ​യ​ൽ ക​ണ്‍​വ​ൻ​ഷ​ൻ സ​ണ്‍​ഷൈ​ൻ റീ​ ക​ണ്‍​വീ​ന​ർ

10:17 PM Nov 13, 2019 | Deepika.com
ഡാ​ള​സ്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ചേ​ത​ന​യാ​യ ഫോ​മാ​യു​ടെ അ​ന്ത​ർ​ദേ​ശീ​യ റോ​യ​ൽ ക​ണ്‍​വ​ൻ​ഷ​ന്‍റെ സ​ണ്‍​ഷൈ​ൻ റീ​ജ​ണി​ന്‍റെ ക​ണ്‍​വീ​ന​റാ​യി ജി​നോ വ​ർ​ഗീ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു. സൗ​ത്ത് ഫ്ളോ​റി​ഡാ​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നാ​യ ജി​നോ​യു​ടെ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​വും, പ്രാ​ഗ​ൽഭ്യവും ഈ ​ക​ണ്‍​വ​ൻ​ഷ​നു മാ​റ്റു​കൂ​ട്ടു​വാ​ൻ പ്ര​ചോ​ദ​ന​മാ​കു​മെ​ന്ന് ഫോ​മാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ചാ​മ​ത്തി​ൽ അ​റി​യി​ച്ചു.

പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ ജി​നോ കോ​ളേ​ജ് വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​തി​നു​ശേ​ഷം 2007ൽ ​അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ​ത്. കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ സ​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ക​ട​ന്നു​വ​ന്നു. കേ​ര​ള​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ജ്വ​ലി​ക്കു​ന്ന ഓ​ർ​മ്മ​ക​ളു​മാ​യി ആ​മേ​രി​ക്കാ​യി​ലെ​ത്തി​യ ജി​നോ 2010ൽ ​മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സെ​ൻ​ട്ര​ൽ ഫ്ളോ​റി​ഡ​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും പി​ന്നീ​ട് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചു. വ​ള​രെ ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് റ്റാ​ന്പാ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ സ്ഥാ​നം പി​ടി​ച്ച മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് റ്റാ​ന്പാ​യു​ടെ രൂ​പീ​ക​ര​ണ​ത്തി​ലെ പ്ര​ധാ​ന ശി​ൽ​പി​യും പി​ന്നീ​ട് 2016 ൽ ​ഈ സം​ഘ​ട​ന​യു​ടെ ട്ര​ഷ​റാ​ർ ആ​യും പ്ര​വ​ർ​ത്തി​ച്ചു. ഒ​രു മി​ക​ച്ച ബി​സി​ന​സു​കാ​ര​ൻ കൂ​ടി​യാ​യ ഇ​ദ്ദേ​ഹം ഭാ​ര്യ ബി​ജി​യോ​ടും ര​ണ്ടു കു​ട്ടി​കൊ​ളോ​ടു​മൊ​പ്പം റ്റാ​ന്പാ​യി​ൽ താ​മ​സി​ക്കു​ന്നു.

ഫാ​മാ​യു​ടെ വെ​ബ്സൈ​റ്റി​ൽ നി​ന്നും നേ​രി​ട്ട് ഓ​ണ്‍​ലൈ​ൻ വ​ഴി ക​ണ്‍​വ​ൻ​ഷ​ന് ര​ജി​സ്റ്റ​ർ ചെ​യ്യാം. ര​ജി​സ്ട്രേ​ഷ​നും, ഇ​ത് സം​ബ​ന്ധ​മാ​യ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഈ ​ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്യു​ക. https://fomaa.lawsontravel.com/

ക​മ്മ​റ്റി​യ്ക്കു​വേ​ണ്ടി ജ​ന​റ​ൽ സെ​ക്രെ​ട്ട​റി ജോ​സ് എ​ബ്ര​ഹാം, ട്ര​ഷ​റ​ർ ഷി​നു ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ൻ​സ​ന്‍റ് ബോ​സ് മാ​ത്യു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സാ​ജു ജോ​സ​ഫ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജ​യി​ൻ ക​ണ്ണ​ച്ചാ​ൻ​പ​റ​ന്പി​ൽ, റോ​യ​ൽ ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി​ജു ലോ​സ​ൻ, ക​ണ്‍​വ​ൻ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ബേ​ബി മ​ണ​ക്കു​ന്നേ​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സു​നി​ൽ ത​ല​വ​ടി എ​ന്നി​വ​ർ ജി​നോ​യെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു.​

റി​പ്പോ​ർ​ട്ട്: പ​ന്ത​ളം ബി​ജു തോ​മ​സ്