സെമിനാർ കുവൈറ്റ് ഇടവക വികാരി റവ. ജോണ് മാത്യു ഉദ്ഘാടനം ചെയ്തു. ലെനി അനിത തോമസിന്റെ പ്രാർഥനയോടെയാണ് സെമിനാറിന് തുടക്കം കുറിച്ചത്. തുടർന്ന് നടന്ന സെമിനാറിന് സഭയുടെ യുവജന ബോർഡ് സെക്രട്ടറി റവ അനീഷ് മാത്യു ’ ദൈവീക ലക്ഷത്തിനായി ജീവിക്കുക’ എന്ന വിഷയത്തിൽ ക്ലാസെടുത്തു. സേവിനി സമാജം അംഗങ്ങക്കായി ക്വിസ് മത്സരം നടത്തപ്പെട്ടു.
വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സേവിനി സമാജം അംഗങ്ങൾ ഗാന ശുശ്രുഷക്ക് നേതൃത്വം നൽകി. കൂടാതെ സോളോ സോംഗ്സ് തുടങ്ങിയ വിവിധ പരിപാടികളും അവതരിപ്പിച്ചു . സിസി ജോണ് തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. മറിയാമ്മ ഉമ്മന്റെ പ്രാർഥനയോടും റവ. ജോണ് മാത്യുവിന്റെ ആശീർവാദത്തോടും സെമിനാർ സമാപിച്ചു. അനു ജോർജ് വർഗീസ് സ്വാഗതവും ജയമോൾറോയ് നന്ദിയും പ്രകാശിപ്പിച്ചു. ഇടവക ഭരണസമതി അംഗങ്ങളും സെമിനാറിൽ സംബന്ധിച്ചു.
റിപ്പോർട്ട്: രെജു ഡാനിയേൽ