ഓസ്റ്റിൻ (ടെക്സസ്): ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ദന്പതികൾ ഹൂസ്റ്റണിൽ നിന്നും ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ചു.
ജോണ്‍ ഹെൻഡേഴ്സണ് (106), ഭാര്യ ഷാർലറ്റ് (105) എന്നിവരാണ് പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചത്. 1934ൽ ഇരുവരും യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ വിദ്യാർഥികളായിരിക്കുന്പോൾ പ്രണയത്തിലാകുകയായിരുന്നു. 1939ൽ വിവാഹിതരായി.
വിവാഹം കഴിഞ്ഞ് ഹണിമൂണ്‍ ആഘോഷിക്കുന്നതിന് ചെലവഴിച്ചതാകട്ടെ ആകെ ഏഴു ഡോളർ. ഡിസംബർ 15 ന് 80ാം വിവാഹവാർഷികം ആഘോഷിക്കാൻ ഒരുങ്ങുകയാണ് ദന്പതികൾ.
2018ൽ ടെക്സസിലെ ഏറ്റവും പ്രായം കൂടിയ ദന്പതികൾ എന്ന നിലയിൽ ഗവർണർ ഗ്രോഗ് ഏബട്ട് ഇവരെ ആദരിച്ചിരുന്നു. പരസ്പരം സ്നേഹവും ഐക്യവും കാത്തുസൂക്ഷിക്കുവാൻ കഴിഞ്ഞതാണ് തങ്ങളുടെ ആരോഗ്യ രഹസ്യമെന്ന് ഇരുവരും വെളിപ്പെടുത്തി.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ദന്പതികൾ ലോക റെക്കോർഡിലേക്ക്
10:50 PM Nov 11, 2019 | Deepika.com