ഷിക്കാഗോ: ചങ്ങനാശേരി എസ്ബി ആൻഡ് അസംപ്ഷൻ പൂർവ വിദ്യാർഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റർ അംഗങ്ങളുടെ മക്കൾക്കായി സ്ഥാപിച്ചിട്ടുള്ള 2019ലെ ഹൈസ്കൂൾ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി ഉലരലാബർ 20 ആണ്. അപേക്ഷാർത്ഥികൾ 2019ൽ ഹൈസ്കൂൾ ഗ്രാജ്വേറ്റ് ചെയ്തവരായിരിക്കണം.
ജിപിഎ, എസിടി സ്കോറുകൾ, പാഠ്യേതര മേഖലകളിലെ മികവുകൾ എന്നീ ത്രിതല മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പുരസ്കാര നിർണയം നടത്തുക. കൂടാതെ അപേക്ഷാർഥികളുടേയോ, അവരുടെ മാതാപിതാക്കളുടേയോ സംഘടനാ പ്രവർത്തനങ്ങളിലുള്ള പങ്കാളിത്തവും ഒരു അധിക യോഗ്യതയായി പരിഗണിക്കുന്നതായിരിക്കും.
അംഗങ്ങളുടെ മക്കളായ ഹൈസ്കൂൾ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ളതാണ്. ഈ പുരസ്കാരീ. ജേതാക്കൾക്ക് മാത്യു വാച്ചാപറന്പിൽ സ്മാരക ക്യാഷ് അവാർഡും, പ്രശസ്തി ഫലകവും റവ.ഡോ. ജോർജ് മഠത്തിപ്പറന്പിൽ പൗരോഹിത്യ സുവർണ്ണജൂബിലി സ്മാരക ക്യാഷ് അവാർഡും പ്രശസ്തിഫലകവുംസമ്മാനമായി നൽകുന്നു.
അപേക്ഷകൾ താഴെപ്പറയുന്ന അവാർഡ് നിർണയ കമ്മിറ്റി അംഗങ്ങൾക്ക് അയച്ചുകൊടുക്കുക.
ജയിംസ് ഓലിക്കര (olikkara@yahoo.com, 6307811278),, ജോജോ വെങ്ങാന്തറ (jovenganthara@gmail,com, 8473236375, 8479240855, ജോളി കുഞ്ചേറിയ (jollykuncheria@yahoo.com847 226 1280).
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
എസ്ബി അലുംമ്നി വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു
10:40 PM Nov 11, 2019 | Deepika.com