ജലീബ് ഇന്ത്യൻ സെൻട്രൽ സ്കൂൾ അങ്കണത്തിൽ വച്ചു നടന്ന പെരുന്നാൾ ആഘോഷപരിപാടികൾ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ കെ. ജീവാസാഗർ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. കേരളപ്പിറവി ആശംസകൾ നേർന്നു കൊണ്ട് നടത്തിയ ഉദ്ഘാടന പ്രസംഗത്തിൽ, സംസ്കാരവും ആധുനികതയും ഒരുമിപ്പിക്കുന്നതോടൊപ്പം പാരന്പര്യത്തനിമ കൈവിടാതെ നിലനിർത്തുന്നതാണ് മലയാളിസമൂഹത്തിന്റെ പ്രത്യേകതയെന്ന് ഇന്ത്യൻ സ്ഥാനപതി പറഞ്ഞു.
മഹാഇടവക വികാരി ഫാ. ജേക്കബ് തോമസ് സ്വാഗതവും, ആദ്യഫലപ്പെരുന്നാൾ-2019 ജനറൽ കണ്‍വീനർ ഷൈജു കുര്യൻ നന്ദിയും പ്രകാശിപ്പിച്ചു. നാഷണൽ ഇവഞ്ചലിക്കൽ ചർച്ച് കുവൈറ്റ് സെക്രട്ടറി റോയ് യോഹന്നാൻ, കുവൈറ്റ് എപ്പിസ്ക്കോപ്പൽ ചർച്ചസ് ഫെല്ലോഷിപ്പ് വൈസ് പ്രസിഡന്റും സെന്റ് ബേസിൽ ഇടവക വികാരിയുമായ ഫാ. മാത്യൂ എം. മാത്യൂ, മഹാഇടവക നിയുക്ത വികാരി ഫാ. ജിജു ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു. അഹമ്മദി സെന്റ് തോമസ് പഴയപള്ളി വികാരി ഫാ. അനിൽ വർഗ്ഗീസ്, സെന്റ് സ്റ്റീഫൻസ് ഇടവക വികാരി ഫാ. ജോണ്‍ ജേക്കബ്, കുവൈറ്റിൽ ഹൃസ്വസന്ദർശനത്തിനെത്തിയ ഫാ. ജോണ്‍ തോമസ്, മഹാഇടവക ട്രഷറാർ മോണിഷ് പി. ജോർജ്ജ്, സെക്രട്ടറി ജിജി ജോണ്‍, ഭദ്രാസന മിഷൻ കോർഡിനേറ്റർ ഷാജി എബ്രഹാം, ഭദ്രാസന കൗണ്‍സിൽ അംഗം അനിൽ ജോർജ്ജ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍