ദുബായ് : ദുബായ് കെഎംസിസി കാസർഗോഡ് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മുൻ മഞ്ചേശ്വരം എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ മർഹൂം പി.ബി അബ്ദുൽ റസാഖ് സാഹിബിന്റെ അനുസ്മരണം ’ പ്രിയപ്പെട്ട റദ്ദുച്ച ’ നവംബർ 14 വ്യാഴം രാത്രി 9ന് അൽ ബറഹ കെഎംസിസി ഹാളിൽ വെച്ച് നടത്താൻ മണ്ഡലം ഭാരവാഹി യോഗം തീരുമാനിച്ചു.
മുസ്ലിം യൂത്ത് ലീഗ് സംസഥാന സെക്രട്ടറിയും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ.കെ. എം അഷ്റഫ് അനുസ്മരണ പ്രഭാഷണം നടത്തും. പ്രസിഡന്റ് ഫൈസൽ പട്ടേൽ യോഗം അധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ സിദ്ദിഖ് ചൗക്കി, മുനീഫ് ബദിയടുക്ക, ഉപ്പി കല്ലങ്കൈ, എം എസ് ഹമീദ് , സുഹൈൽ കോപ്പ, ഷാഫി ചെർക്കള, സഫ്വാൻ അണങ്കൂർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നൂറുദീൻ പി ഡി സ്വാഗതവും ട്രഷർ സത്താർ ആലന്പാടി നന്ദിയും പറഞ്ഞു.
അനുസ്മരണ യോഗത്തിൽ പി ബി അബ്ദുൽ റസാഖിന്റെ മകൻ പി ബി ഷഫീക് , മുസ്ലിം ലീഗ് നേതാക്കൾ ,കെഎംസിസി സംസ്ഥാന -ജില്ലാ - മണ്ഡലം നേതാക്കൾ സംബന്ധിക്കുമെന്ന് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
പി.ബി. അബ്ദുറസാഖ് അനുസ്മരണം നവംബർ 14ന് ദുബായ് കെഎംസിസിയിൽ
10:16 PM Nov 11, 2019 | Deepika.com