സ്കോർ: ഫ്രൈഡേ കോർട്ട് 101/10, യുകെസിസി 102/2
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഫ്രൈഡേ കോർട്ട് റസീൻ (26), ബില്യാസ് (23 ) , റാഷിദ് (17) എന്നിവരുടെ ബാറ്റിംഗ് മികവിൽ 101 റണ്‍സെടുത്തു പുറത്തായി.
യുകെസിസിക്ക് വേണ്ടി അഖ്ലാക്ക് മൂന്ന്, നിലാന്ത മൂന്ന്, റഈസ് രണ്ട് വിക്കറ്റ് നേടി. അവസാന ഓവറുകളില്‍ ബില്യാസിന്റെ തകർപ്പൻ ബാറ്റിംഗാണ് ഫ്രൈഡേ കോർട്ടിനു പൊരുതാനുള്ള സ്കോർ സമ്മാനിച്ചത്.
മറുപടി ബാറ്റിംഗിനിങ്ങിയ യു കെ സി സി സൽമാൻ ഫക്കിയുടെയും (36) ക്യാപ്റ്റൻ ആരിഫിന്റെയും (33*) സാദിക്കിന്റെയും (23*) ബാറ്റിംഗ് മികവിൽ 12.3 ഓവറിൽ അനായാസ വിജയം കൈവരിച്ചു. ഫ്രൈഡേ കോർട്ട്ന് വേണ്ടി റാഷിദും യൂനുസും ഓരോ വിക്കറ്റ് വീഴ്ത്തി.
മാൻ ഓഫ് ദി ഫൈനലായി ആരിഫിനെയും, സ്പോർട്ടക് മാൻ ഓഫ് ദി സീരീസായി മുംബൈ ഇൻഡ്യൻസിന്റെ മുഹമ്മദ് താരിഖിനെയും തെരഞ്ഞെടുത്തു.
ടോജി മെമ്മോറിയൽ ബെസ്റ്റ് ബൗളറായി അനീഷ് മാത്യുവും ഫേസ് റ്റു ഫേസ് ബെസ്റ്റ് ബാറ്റ്സ്മാനായി മുഹമ്മദ് താരിഖും തെരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റുലടനീളം മികച്ച പ്രകടനം കാഴ്ചവച്ച 10 വീതം ബൗളർമാരെയും ബാറ്റ്സ്മാൻമാരെയും സമാപന ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
സമ്മാനദാന ചടങ്ങിൽ ടൈറ്റിൽ സ്പോണ്‍സറായ ലുലുമണി ഡിജിഎം സുബാഹീർ തയിൽ, മാനേജർ കാർവർണൻ മംഗലത്, മാർക്കറ്റിംഗ് ഓഫിസർ നൂർമുഹമ്മദ്, വിലഫേ സ് റ്റു ഫേസ് മാനേജർ കെ.ടി. ഇല്യാസ്, എസിഎൽ ഡയറക്ടർ നിഷാദ് ഫസൽ കെപിഎൽ കമ്മിറ്റി അംഗങ്ങളായ ഷുഹൈബ് അയ്യൂബ്, സമീഉല്ല കെ വി, നിയാസ് ലത്തീഫ്, ഷബീർ ബഷീർ, സാബു മുഹമ്മദ് എന്നിവർ സന്നിഹിതരായി.
കെപിഎൽ സീസണ് 14 മത്സരങ്ങൾ ഡിസംബറിൽ വിവിധ ഗ്രൗണ്ടുകളിൽ ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് 97494035, 90010786 എന്നീ നന്പറുകളിൽ ബന്ധപ്പെടുക.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍