അജ്മാൻ: മങ്കട ഗവണ്മെൻറ് ഹോസ്പ്പിറ്റലും മലാപറന്പ് എംഇഎസ് മെഡിക്കൽ കോളേജും ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മങ്കട സി.എച്ച് സെന്ററിന്റെ ആസ്ഥാന നിർമാണ ഫണ്ടിലേക്ക് യുഎഇ മങ്കട മണ്ഡലം കെ.എംസിസി കമ്മിറ്റി പത്തുലക്ഷം നൽകും.
യുഎഇയിലെ ഏഴു എമിരേറ്റ്സ് മങ്കട മണ്ഡലം കമ്മിറ്റികളുമായി സഹകരിച്ചു യുഎഇ മങ്കട സി.എച്ച് സെന്റർ കമ്മിറ്റി സമാഹരിച്ച തുക വിവിധ എമിരേറ്റ്സ് കമ്മിറ്റി ഭാരവാഹികൾ അജ്മാൻ ഫാം ഹൗസിൽ നടന്ന യുഎഇ മങ്കട മണ്ഡലം കെ.എംസിസിയുടെ വാർഷിക പ്രവർത്തക സംഗമത്തിൽ യുഎഇ സി.എച്ച് സെന്റർ ഭാരവാഹികൾക്ക് കൈമാറി. ഉച്ചയ്ക്കുശേഷം നടന്ന വാർഷിക കൗണ്സിൽൽ യുഎഇ മങ്കട മണ്ഡലം പ്രസിഡൻറ് ബഷീർ വറ്റലൂർ അധ്യക്ഷത വഹിച്ചു.
യുഎഇ മങ്കട മണ്ഡലം കെ.എംസിസി ഉപദേശകസമിതി ചെയർമാൻ സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.പി മുസ്തഫ അജ്മാൻ റിപ്പോർട്ട് അവതരിപ്പിച്ചു. പുഴക്കാട്ടിരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് കാലടി മുഹമ്മദാലി ഹാജി, 41 വർഷമായി അജമാൻ കെ.എംസിസി പ്രവർത്തന രംഗത്തുള്ള കെ.ഹുസൈനാർ എന്നിവർക്കുള്ള ഉപഹാരം സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ കൈമാറി. റാസൽഖൈമ കെ.എംസിസി സംസ്ഥാന ജനറൽ സെക്രട്ടറി സൈതലവി തായാട്ട്, സീനിയർ വൈസ് പ്രസിഡൻറ് അക്ബർ രാമപുരം, യുഎഇ കെ.എംസിസി മങ്കട മണ്ഡലം ഉപദേശകസമിതി അംഗം അസീസ് പേങ്ങാട്ട്, അഡ്വ. അഷ്റഫ് അലി ഷാർജ, അജമാൻ കെ.എംസിസി പ്രസിഡൻറ് മൻസൂർ അജ്മാൻ, ഷാർജ കെ.എംസിസി മലപ്പുറം ജില്ലാ സെക്രട്ടറി ഹക്കീം കരുവാടി, അബ്ദുള്ള നദവി, ഉസ്മാൻ മുല്ലപള്ളി എന്നിവർ ആശംസ നേർന്നു സംസാരിച്ചു. ജന:സെക്രട്ടറി നിഹ്മത്തുള്ള മങ്കട സ്വാഗതവും ഹഫീഫ് കൊളത്തൂർ നന്ദിയും പറഞ്ഞു.
രാവിലെ ഒൻപതു മുതൽ വിവിധ സെക്ഷനുകളായി നടന്ന വാർഷിക പ്രവർത്തക സംഗമം അക്ഷരാർഥത്തിൽ സ്നേഹ സംഗമമായി മാറുകയായിരുന്നു. ഏഴു എമിരേറ്റ്സിൽ നിന്ന് 250 പ്രവർത്തകരും കുടുംബങ്ങളും പങ്കെടുത്തു. രാവിലെ കൊച്ചു കുട്ടികളുടെയും മുതിർന്നവരുടെയും കായിക പരിപാടികളോടെ തുടക്കം വാർഷിക സംഗമത്തിന് തുടക്കം കുറിച്ചത്. ഉച്ചയ്ക്കുശേഷം സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പ്രത്യക ക്ലാസും ഉണ്ടായിരുന്നു. പോസറ്റീവ് ലൈഫ്സ്റ്റൈൽ മാനേജ്മെന്റ് എന്ന വിഷയത്തിൽ നടന്ന ക്ലാസിനു ഷാർജ അമാന ബ്രിട്ടീഷ് സ്കൂൾ ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് റഷീദഅലി തോണിക്കര നേതൃത്വം നൽകി. മ്യൂസിക് ചെയർ, മിടായി പെറുക്കൽ, ബോൾ പാസിംഗ്, ചാക്ക് റൈസിംഗ്, ബോൾ വാക്കിംഗ്, വടംവലി, ഫുട്ബോൾ എന്നീ മത്സരങ്ങൾ സംഗമത്തിന്റെ ഭാഗമായി നടന്നു. യുഎഇ മങ്കട മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ശുഹൈബ് പടവണ, സെക്രട്ടറിമാരായ അഷ്റഫ് ഫുജെറ, നൗഫൽ കൂട്ടിലങ്ങാടി, ഇസ്മായിൽ അബൂദാബി, നാസർ റാസൽഖൈമ,അബ്ദുസലാം ഷാർജ, നൂറുള്ള അബൂദാബി, അഷ്റഫ് അബൂദാബി, നാസർ, ഇബ്രാഹിം, സുബൈർ, സിദ്ധീക്ക്,സലിം വെങ്കിട്ട, മുഹമ്മദാലി കൂട്ടിൽ, ഹാഷിം പള്ളിപ്പുറം, ശിഹാബ്, ബെന്ഷാദ്, അദ്നാൻ, സുഹൈൽ എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്: നിഹ്മത്തുള്ള തയ്യിൽ
മങ്കട സിഎച്ച് സെന്ററിന് പത്ത് ലക്ഷം രൂപ നൽകും
10:14 PM Nov 11, 2019 | Deepika.com