കുവൈത്ത്: എൻജിനിയറിംഗ് ഡിസൈനിംഗ് രംഗത്തെ പുതിയ സോഫ്റ്റ് വെയറായ ’’റിവിറ്റ് ’’ ( BlM ) ന്റെ എട്ട് ആഴ്ച നീണ്ടുനിന്ന ശിൽപശാല ഫോക്കസ് കുവൈറ്റ് അംഗങ്ങളുടെ തൊഴിപരമായ പരിജ്ഞാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തപ്പെട്ടു.
പ്രസിഡന്റ് സലിംരാജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫോക്കസ് ട്രെയിനിംഗ് കോർഡിനേറ്റർ രതീഷ് കുമാർ, ടീം. അംഗങ്ങളായ സൗജേഷ്, പ്രസന്നകുമാർ, പ്രശോഭബ് ഫിലിപ്പ് എന്നിവർ സംസാരിച്ചു . ജനറൽ സെക്രട്ടറി രാജീവ് സി.ആർ സ്വാഗതവും, ട്രഷറർ ജോസഫ് എം.ടി. നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് തന്പി ലൂക്കോസ്, ഡാനിയേൽ തോമസ്, മുഹമ്മദ് റഷീദ്, ഷിബു സാമുവൽ എന്നിവർ നേതൃത്വം നൽകി.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
ഫോക്കസ് ശിൽപശാല സമാപിച്ചു
10:12 PM Nov 11, 2019 | Deepika.com