കുവൈത്ത് സിറ്റി: മുഹമ്മദ് നബികാലം തേടുന്ന വിമോചകൻ എന്ന തലക്കെട്ടിൽ കേരള ഇസ്ലാമിക് ഗ്രൂപ്പ് നടത്തുന്ന പ്രവാചക സന്ദേശ പ്രചാരണ കാന്പയിനിന്റെ ഭാഗമായി ഓണ്‍ലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
മത്സരത്തിൽ എല്ലാ വിഭാഗം ജനങ്ങൾക്കും പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് www.kigkuwait.com എന്ന വെബ്സൈറ്റ് സന്ദർശിച്ച് ലളിതമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാം. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി വിജയികളാകുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്. മത്സരത്തിൽ പങ്കെടുക്കാനുള്ള അവസാന തീയതി നവംബർ 14 ആണ്. വിജയികൾക്കുള്ള സമ്മാനങ്ങൾ നവംബർ 15ന് അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കുന്ന കാന്പയിൻ സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക് 69994975
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
കേരള ഇസ്ലാമിക് ഗ്രൂപ്പിന്റെ കാന്പയിൻ ഓണ്‍ലൈൻ ക്വിസ് മത്സരം നവം. 14ന്
10:09 PM Nov 11, 2019 | Deepika.com