കുവൈത്ത്: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് വിദ്യാഭ്യാസ എൻഡോവ്മെന്റ് നൽകുന്നു . 201819 വിദ്യാഭ്യസ വർഷം പത്താംതരത്തിലും പന്ത്രണ്ടാം തരത്തിലും ഉന്നത വിജയം കരസ്ഥമാക്കിയ കൊല്ലം ജില്ലയിലെ ആറു താലൂക്കിൽ നിന്നുമുള്ള സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു താലൂക്കിലെ രണ്ട് കുട്ടികൾക്ക് പതിനായിരം രൂപ വീതം സാന്പത്തിക സഹായം നൽകുന്നു.
താൽപര്യമുള്ള വിദ്യാർഥികൾ / രക്ഷിതാക്കൾ പഠിച്ചിരുന്ന വിദ്യാഭ്യസ സ്ഥാപനത്തിലെ പ്രധാന അധ്യാപകൻ സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റിന്റെ കോപ്പിയും വരുമാനം തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കേറ്റും ഉൾപ്പെടെയുള്ള അപേക്ഷകൾ ഡിസംബർ 15നു മുന്പായി kjpsq8@gmail.com . Mail Adress ലും സലിം രാജ് . കളീക്കൽ കിഴക്കതിൽ , പട : വടക്ക് - കരുനാഗപ്പള്ളി - പി .ഒ.കൊല്ലം - പിൻ - 6905 18 എന്ന അഡ്രസിലും തപാൽ മുഖേന അപേക്ഷിക്കേണ്ടതാണ്.
റിപ്പോർട്ട്: സലിം കോട്ടയിൽ
കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് വിദ്യാഭ്യാസ എൻഡോവ്മെന്റ് നൽകുന്നു
10:07 PM Nov 11, 2019 | Deepika.com