കുവൈത്ത് സിറ്റി : കുവൈത്തിൽ മലയാളി ഹൃദയാഘാതത്തെ തുടർന്നു നിര്യാതനായി . തൃശൂർ തൃപ്രയാർ വലപ്പാട് സ്വദേശി സുബ്രമണ്യൻ (67) ആണ് ഇന്നലെ രാത്രി മരണമടഞ്ഞത്. ഗൾഫ് എഞ്ചിനിയറിംഗ് കന്പനിയിൽ ഫോർമാനായി ജോലി ചെയ്ത് വരികയായിരുന്നു. ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കല കുവൈറ്റിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
ഭാര്യ: സുധ, മക്കൾ:സുബിൻ, സുമിത്ത്, സുജിത്ത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്തിൽ നിര്യാതനായി
10:04 PM Nov 11, 2019 | Deepika.com