ഹൈവേ സെൻറ്റർ നാലാമത് ശാഖ മംഗാഫിൽ പ്രവർത്തനമാരംഭിച്ചു

06:14 PM Nov 08, 2019 | Deepika.com
കുവൈത്ത്: എൻബിടിസിയുടെ സഹോദര സ്ഥാപനമായ ഹൈവേ സെന്‍ററിന്‍റെ കുവൈത്തിലെ നാലാമത്തെ ശാഖ മംഗാഫ് ബ്ലോക്ക് നാലിൽ പ്രവർത്തനമാരംഭിച്ചു. കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി കെ. ജീവസാഗർ സെൻറ്ററിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. എൻബിടിസി മാനേജിംഗ് ഡയറക്ടർ കെ.ജി.എബ്രഹാം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

അബു-ഹലീഫ പോലീസ് സ്റ്റേഷൻ മാനേജർ ഖാലിദ് മുത്തലെക് അൽ-എൻസി, അബുഹലീഫ-മംഗാഫ് മുനിസിപ്പാലിറ്റി മാനേജർ സാദ് ഷബീബ് അൽ-എൻസി എന്നിവർ ചടങ്ങിൽ മുഖ്യ അതിഥികൾ ആയിരുന്നു. എൻബിടിസി റീറ്റെയ്‌ൽ വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ ബെൻസൺ എബ്രഹാം, ഫിനാൻസ് ഡയറക്ടർ ഷിബി എബ്രഹാം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

കുവൈത്തിലെ ഹൈവേ സെന്‍ററിന്‍റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്ക് ഒരു മാസം നീണ്ടുനിൽക്കുന്ന നിരവധി ആനുകൂല്യങ്ങളും ഉത്പന്നങ്ങൾക്ക് വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി 'സ്‌മൈൽ ബെനഫിറ്റ്' ഡിസ്‌കൗണ്ട് കാർഡ് സ്കീമും അവതരിപ്പിച്ചിട്ടുണ്ട്.

റിപ്പോർട്ട്: സലിം കോട്ടയിൽ