ഐഎൻഎഐയുടെ കോൺഫറൻസ് നവംബർ ഒന്പതിന്

04:37 PM Nov 06, 2019 | Deepika.com
ഷിക്കാഗോ: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിയുടെ ആഭിമുഖ്യത്തിൽ നവംബർ 9ന് (ശനി) ഡെസ് പ്ലയിൻസിലുള്ള ഹോളി ഫാമിലി മെഡിക്കൽ സെന്‍റർ ഓഡിറ്റോറിയത്തിൽ എഡ്യൂക്കേഷണൽ കോൺഫറൻസ് സംഘടിപ്പിക്കുന്നു. രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്ലാസുകൾ.

നഴ്സിന്‍റെ തുടർ വിദ്യാഭ്യാസത്തിന് ആവശ്യമായ 4 സി. ഇ. ഈ ക്ലാസുകളിൽ പങ്കെടുക്കുന്നതിലൂടെ ലഭ്യമാണ്. ഡെബൊറ റീഡെൽ, റീന വർക്കി, ലിസ സിബി, ആൻ ബി. ലൂക്കോസ്, ടീന മാത്യു, സോണിയ തോമസ്, റജീന ഫ്രാൻസീസ് എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിക്കും. ഐഎൻഎഐയുടെ എപിഎൻ ചെയറായ ഡോ. റജീന ഫ്രാൻസീസും എഡ്യൂക്കേഷണൽ ചെയറായ ഡോ. സൂസൻ മാത്യുവുമാണ് കോൺഫറൻസ് കോഓർഡിനേറ്റ് ചെയ്യുന്നതിന് നേതൃത്വം നൽകുന്നത്.

നഴ്സുമാരുടെ തുടർ വിദ്യാഭ്യാസത്തിനുതകുന്നതും വളരെ വിജ്ഞാനപ്രദവുമായ സെമിനാറിൽ പങ്കെടുത്ത് എല്ലാ നഴ്സുമാരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡന്‍റ് ആനി എബ്രഹാമും മറ്റു ഭാരവാഹികളും അറിയിച്ചു.

പങ്കെടുക്കുവാൻ താൽപര്യമുള്ളവർ www.inaiusa.org- ൽ രജിസ്റ്റർ ചെയ്യുക.

വിവരങ്ങൾക്ക് : റജീന ഫ്രാൻസീസ് 847 668 9883, സൂസൻ മാത്യു 847 708 9266.

റിപ്പോർട്ട്: ജോളി വള്ളിക്കളം