റിയാദ് കെഎംസിസി മെഗാ ഇവന്‍റ് സമാപനം ഒക്ടോ.31, നവംബർ 1 തീയതികളിൽ

07:49 PM Oct 21, 2019 | Deepika.com
റിയാദ്: കെഎം.സി.സി സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി വ ന്ന മെഗാ ഈവെന്‍റ് സീസണ്‍ 4ന്‍റെ സമാപന സമ്മേളനം ഒക്ടോബർ 31, നവംബർ 1 തിയതികളിൽ റിയാദിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടക്കും.

നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് മുഖ്യപ്രായോജകരായ മെഗാ ഈവെന്‍റിന്‍റെ രണ്ടാം ദിനമായ നവംബർ ഒന്നിന്ന് നടക്കുന്ന സമ്മേളനത്തിൽ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലികുട്ടി എംപി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സി.കെ സുബൈർ, എം.എസ്.എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്ലിയ എന്നിവരടക്കം പ്രമുഖ നേതാക്കൾ സംബന്ധിക്കും. സാമൂഹ്യ ജീവകാരുണ്യ രംഗങ്ങളിലെ മികച്ച സംഭാവനകൾ പരിഗണിച്ച് കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്‍റ് കെ.പി.മുഹമ്മദ് കുട്ടി, സി.എച്ച് മഹ്മൂദ് ഹാജി, മുഹമ്മദ് കുട്ടി മാതാപ്പുഴ, മക്ക കെ.എം.സി.സി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, റിയാദ് കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയർമാൻ സിദ്ദീഖ് തുവ്വൂർ, എന്നിവരെ ആദരിക്കും. ഒക്ടോബർ 31ന് മുഹമ്മദലി കണ്ണൂർ, ഫാസിലാ ബാനു, സജ്ന സലീം എന്നിവരടക്കമുള്ള പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന ഇശൽസന്ധ്യയും എക്സിബിഷനും അരങ്ങേറും.

കഴിഞ്ഞ നാല് മാസമായി നടന്നു വരുന്ന മെഗാ ഈവെന്‍റിനോടëബന്ധിച്ച് ഫുട്ബോൾ ടൂർണ്ണമെന്‍റ്, ക്വിസ് മത്സരം, സൈബർ മീറ്റ്, സി.എച്ച് അëസ്മരണവും കുടുംബ സംഗമവും മാപ്പിളപ്പാട്ട് മത്സരം, ബൈത്തുറഹ്മ സമർപ്പണം, സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് രക്തദാന പരിപാടി, സെൻട്രൽ, ജില്ലാ, മണ്ഡലം, ഏരിയാതല പ്രതിനിധി സമ്മേളനങ്ങൾ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഖുർആൻ പാരായണ മത്സരം, വനിതാ കെ.എം.സി.സിയുടെ നേതൃത്വത്തിൽ പാചക മത്സരം, മെഹന്തി മത്സരം എന്നിവ വ ന്ന ആഴ്ചകളിലായി റിയാദിൽ നടക്കും.

തുല്യതയില്ലാത്ത ഒട്ടേറെ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച റിയാദ് കെ.എം.സി.സി കഴിഞ്ഞ മൂന്ന് വർഷങ്ങളായി കേരളത്തിൽ മുഴുവൻ സി.എച്ച് സെന്‍ററുകൾçമായി ഏകീകൃത ഫണ്ട ് സമാഹരണത്തിലൂടെ ലക്ഷക്കണക്കിന് രൂപയാണ് നൽകിയത്. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ആലപ്പുഴ ജില്ലയിലെ പാവപ്പെട്ട കുടുംബത്തിന് യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം വീട് നിർമ്മിച്ചു നൽകി. കൂടാതെ മലപ്പുറം ജില്ലയിലെ മറ്റൊ കുടുംബത്തിനും വീട് നൽകി. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും റിയാദിലെ കെഎംസിസി പ്രവർത്തക ടെ വിഹിതം സമാഹരിച്ചു നൽകാനായി. സെൻ ട്രൽ കമ്മിറ്റിയുടെ സ്വപ്ന പദ്ധതിയായ പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളെ ചേർത്തി വരികയാണ്. സി.പി.മുസ്തഫ (പ്രസിഡന്‍റ്), എം.മൊയ്തീൻ കോയ (ജനറൽ സെക്രട്ടറി), യു.പി.മുസ്തഫ (ട്രഷറർ), അബ്ദുസലാം തൃക്കരിപ്പൂർ (ചെയർമാൻ) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ