റിയാദ് : കേളി കലാ സാംസ്കാരിക വേദിയുടെ അസീസിയ ഏരിയ അൽഫനാർ യുണിറ്റ് അംഗം സി സജീവന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി.
യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പു യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ജോഷി കടലുണ്ടി അധ്യക്ഷത വഹിക്കുകയും, യൂണിറ്റ് സെക്രട്ടറി ലജീഷ് നരിക്കോട് സ്വാഗതവും പറഞ്ഞു.
കഴിഞ്ഞ 11 വർഷമായി അൽഫനാർ കന്പനിയിൽ ഫോർമനായി ജോലി ചെയ്യുന്ന സജീവൻ പത്തനംതിട്ട അടൂർ തെങ്ങമം സ്വദേശിയാണ്. ചടങ്ങിൽ കേളി അസീസിയ ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ റഫീഖ് ചാലിയം, അസീസിയ ഏരിയ വൈസ് പ്രസിഡന്റ് രതീഷ്, ഏരിയ കമ്മിറ്റി അംഗം ചാക്കോ ഇട്ടി, യൂണിറ്റ് അംഗങ്ങളായ അനീസ്, ജസീർ, ശരണ്‍ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. യൂണിറ്റിൻറെ ഉപഹാരം സെക്രട്ടറി ലജീഷ് നരിക്കോട് കൈമാറി.
സജീവന് കേളി യാത്രയയപ്പു നൽകി
10:49 PM Oct 18, 2019 | Deepika.com