ഒക്ടോബർ 17 വ്യാഴാഴ്ച റിപ്പബ്ലിക്കിന് ഭൂരിപക്ഷമുള്ള യുഎസ് സെനറ്റിൽ വീറ്റോ അസ്ഥിരപ്പെടുത്തുന്നതിനു കൊണ്ടുവന്ന പ്രമേയം ആവശ്യമായ ഭൂരിപക്ഷം ലഭിക്കാതിരുന്നതിനെ തുടർന്നാണ് പരാജയപ്പെട്ടത്.
വിറ്റോ മറികടക്കാൻ യുഎസ് സെനറ്റിന്റെ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണമെന്നിരിക്കെ 53 വോട്ടുകൾ മാത്രമാണ് നേടാനായത്. നാൽപത്തിമൂന്നു ഡമോക്രാറ്റുകളും പത്തു റിപ്പബ്ലിക്കൻ അംഗങ്ങളും പ്രമേയത്തെ ആനുകൂലിച്ചു വോട്ടു ചെയ്തപ്പോൾ 36 അംഗങ്ങൾ പ്രമേയത്തെ എതിർത്തു.
2016ൽ ട്രംപിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു അതിർത്തി മതിൽ നിർമാണം. ട്രംപിനെതിരായ ഇംപ്ലീച്ച്മെന്റ് നടപടിയെക്കുറിച്ചു പുനർചിന്തനത്തിനുള്ള അവസരം ഒരുക്കണമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇംപ്ലീച്ച്മെന്റ് തീരുമാനം യുഎസ് ഹൗസിൽ വോട്ടിനിടുന്നതിനു പോലുമുള്ള നടപടിക്രമങ്ങൾ ഇതുവരെ പൂർത്തികരിക്കാനായിട്ടില്ല.
റിപ്പോർട്ട്: പി.പി. ചെറിയാൻ