ഒക്ടോബർ 13 ഞായറാഴ്ച വി. കുർബാനാന്തരം വികാരി റവ. ഫാ. യൽദോ പൈലി, അസിസ്റ്റന്റ് വികാരി റവ. ഫാ. ഡോ. രൻജൻ മാത്യു എന്നിവരുടെ നേതൃത്വത്തിൽ കൊടി ഉയർത്തിയതോടെ ഈ വർഷത്തെ പെരുനാൾ ആഘോഷങ്ങൾക്കു തുടക്കമായി.
ഒക്ടോബർ 18 വെള്ളിയാഴ്ച വൈകിട്ട് 6.30ന് സന്ധ്യാപ്രാർഥനയെ തുടർന്ന് ഭക്തസംഘടനകളുടെ വാർഷികാഘോഷം വിവിധ കലാപരിപാടികളോടെ നടത്തപ്പെടും. എല്ലാ ഭക്തസംഘടനാ പ്രതിനിധികളേയും സദസിനേയും ഉൾക്കൊള്ളിച്ചു നടത്തുന്ന ബൈബിൾ ക്വിസ് പ്രോഗ്രാം വ്യത്യസ്തയാർന്ന ഒരിനമായിരിക്കും.
19 ശനിയാഴ്ച വൈകിട്ട് 6.15ന് അഭി. ഇടവക മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം നൽകും. 6.30ന് സന്ധ്യാപ്രാർഥനയ്ക്കുശേഷം റവ. ഡോ. ബെന്നി ചിറയിൽ വചനപ്രഘോഷണം നടത്തും. 20 ഞായർ രാവിലെ 8.15ന് പ്രഭാതപ്രാർഥനയും 9ന് അഭി. മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ വി. മൂന്നിേ·ൽ കുർബാനയും അർപ്പിക്കും. ശനി, ഞായർ ദിവസങ്ങളിൽ ചെണ്ടവാദ്യ മേളങ്ങളോടെ വിശ്വാസികൾ അണിനിരന്ന് ഭക്തിനിർഭരമായി നടത്തപ്പെടുന്ന റാസ പെരുനാൾ ആഘോഷങ്ങൾക്ക് കൊഴുപ്പേകും.
പരി. മാർ ഇഗ്നാത്തിയോസ് ബാവായുടെ പെരുനാളിൽ വന്നു സംബന്ധിച്ചു അനുഗ്രഹിതാകുവാൻ എല്ലാ വിശ്വാസികളേയും കർത്തൃനാമത്തിൽ സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാ. യൽദോ പൈലി അറിയിച്ചു. 12നു നടത്തപ്പെടുന്ന സ്നേഹവിരുന്നോടെ ഈ വർഷത്തെ പെരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും.
റിപ്പോർട്ട്: ജോർജ് കറുത്തേടത്ത്