ഡിട്രോയിറ്റ്: ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വാർഷിക കണ്വൻഷൻ ഒക്ടോബർ 24 മുതൽ 27 ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ നടത്തപ്പെടും. ഡിട്രോയിറ്റ് മാർത്തോമ്മാ ചർച്ച് ക്വൊയറിന്റെ ഗാനശുശ്രൂഷയോടെ വൈകിട്ട് 6.30ന് ആരംഭിക്കുന്ന കണ്വൻഷൻ യോഗത്തിൽ റവ. എബി തോമസ് തരകൻ പ്രസംഗിക്കും.
തേവലക്കര സ്വദേശിയായ റവ. എബി തരകൻ മികച്ച കണ്വൻഷൻ പ്രാസംഗികനും ഇപ്പോൾ പ്രിൻസ്റ്റൻ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിയുമാണ്. ഒക്ടോബർ 27 ഞായറാഴ്ച ക്രൈസ്തവ കുടുംബ സമർപ്പണ ഞായറായി ആചരിക്കും. അംഗങ്ങൾ കുടുംബമായി വിശുദ്ധ കുർബാനയിൽ സംബന്ധിക്കുകയും ദശാംശം വിശുദ്ധ ദേവാലയത്തിൽ സമർപ്പിക്കുകയും ചെയ്യും. ഇതിനോട് ചേർന്ന് സ്നേഹ വിരുന്നും നടത്തപ്പെടും. എല്ലാവരേയും ഈ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരി റവ. വർഗീസ് തോമസ് അറിയിച്ചു.
റിപ്പോർട്ട്: അലൻ ജോണ്
ഡിട്രോയിറ്റ് മാർത്തോമ്മാ കണ്വൻഷൻ ഒക്ടോബർ 24 മുതൽ
10:37 PM Oct 18, 2019 | Deepika.com