കുവൈത്ത്: അബാസിയ കല ഓഡിറ്റോറിയത്തിൽ നടന്ന മൂന്നാമത് ഓണാഘോഷം പ്രസിഡന്റ് ജോയ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ ഭാരതീയ വിദ്യാഭവൻ പ്രേംകുമാർ ദീപം തെളിയിച്ച് ഉദ്ഘാടനം നടത്തി. സാമൂഹ്യ പ്രവർത്തകൻ സത്താർ കുന്നിൽ മുഖ്യ പ്രഭാഷണം നടത്തി. സജി ജനാർദനൻ ആശംസകൾ അരിപ്പിച്ചു സംസാരിച്ചു. ജനറൽ സെക്രട്ടറി ഗിരിജ വിജയൻ സ്വാഗതം അർപ്പിച്ചു. സംഘടനാ അവലോകനം സ്ഥാപകനും രക്ഷാധികാരിയുമായ കലഞ്ഞൂർ രാധാകൃഷ്ണൻ വിവരിച്ചു.
ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവപ്രവർത്തകരായ ശാരദ മംഗഫ് ശിശുപാലൻ ശാന്തമ്മ ഷാജി എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു ഉപരി പഠന സഹായ പദ്ധതി
സാമൂഹ്യപ്രവർത്തകൻ രമേശ് ചന്ദ്ര ഉദ്ഘാടനം ചെയ്തു. ട്രഷറർ സിനു ജോണ് നന്ദി അർപ്പിച്ചു. മനോജ് മാവേലിക്കര, അക്ബർ കുളത്തൂപ്പുഴ ശ്രീ രാജീവ് ആലപ്പുഴ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ചെണ്ടമേളം താലപ്പൊലി അകന്പടിയോടുകൂടി മഹാബലി എഴുന്നള്ളിപ്പിനുശേഷം വിവിധതരം കലാപരിപാടികളും വിഭവസമൃദ്ധമായ സദ്യയുമുണ്ടായിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
പ്രയാണം കുവൈറ്റ് മലയാളി അസോസിയേഷൻ ഓണാഘോഷം നടത്തി
10:53 PM Oct 17, 2019 | Deepika.com