ഒഐസിസി പാലക്കാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് വി. ദിലി അധ്യക്ഷത വഹിച്ച യോഗത്തിൽ ജന. സെക്രട്ടറി ജിജു മാത്യു സ്വാഗതവും സെക്രട്ടറി ദിലീപ് കുമാർ നന്ദിയും പറഞ്ഞു. യോഗത്തിൽ ആശംസകൾ അർപ്പിച്ച് ഒഐസിസി നാഷണൽ പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര, സ്കൈവേയ്സ് ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ നാസർ പട്ടാന്പി, ഒ.ഐ.സി.സി മീഡിയ വിംഗ് ചെയർമാൻ ഗിരിഷ് ഒറ്റപ്പാലം, ഒഐസിസി കുവൈറ്റ് ജന. സെക്രട്ടറി പ്രേംസണ്‍ കായംകുളം, ജില്ലാ സെക്രട്ടറി ഇസ്മയിൽ കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
മറുപടി പ്രസംഗത്തിൽ ശ്രീകണ്ഠൻ പാലക്കാട് തന്റെ വിജയത്തിന് അനുകൂലമാകുന്ന രീതിയിൽ ജില്ലയിൽ ഉഇഇ പ്രസിഡന്റ് ആയി തെരഞ്ഞെടുത്തതിനു ശേഷം നടത്തിയ പാർട്ടിയുടെ വിവിധ പരിപാടികളെ കുറിച്ച് അക്കമിട്ട് പറയുക ഉണ്ടായി. തന്റെ വിജയത്തിന് സഹായകരമായി പ്രവർത്തിച്ച എല്ലാ ഒ.ഐസിസി അംഗങ്ങളോടും അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ