ദുബായ്: ഇന്ത്യൻ നഴ്സുമാർക്ക് യുഎഇയിൽ ഏർപ്പെടുത്തിയ പുതിയ വിദ്യാഭ്യാസ നിബന്ധനയിൽ എസ്എംവൈഎംഅബുദാബി ഘടകം കടുത്ത ആശങ്ക രേഖപ്പെടുത്തി. രജിസ്റ്റേർഡ് നഴ്സുമാർക്ക് ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയായി സർക്കാർ നഴ്സിംഗ് ബിരുദം നിജപ്പെടുത്തിയിരിക്കുകയാൽ യുഎഇയിലെ നൂറു കണക്കിന് ഇന്ത്യൻ നഴ്സുമാർ തൊഴിൽ നഷ്ട ഭീതിയിലായ സാഹചര്യം വളരെ ഗൗരവതരമായി ഇന്ത്യൻ ഗവർമെന്റ് കാണണമെന്ന് എസ്എംവൈഎം കോർഡിനേറ്റർ ജേക്കബ് ചാക്കോ അഭിപ്രായപ്പെട്ടു .
ഭൂരിഭാഗം വരുന്ന മലയാളി നഴ്സുമാർക്ക് വേണ്ടി കേരളസർക്കാരും നോർക്കയും കേന്ദ്ര ഗവണ്മെന്റിൽ സമ്മർദ്ദം ചെലുത്തണമെന്നും ബിജു തോമസ് ആവശ്യപ്പെട്ടു. സിജോ ഫ്രാൻസിസ്, ടോജി തോമസ് , ടിൻസണ്‍ ദേവസിയ , ജിതിൻ ജോണി , ജിന്േറാ ജെയിംസ് , തോംസണ്‍ ആന്‍േറാ , നിധിൻ , ജസ്റ്റിൻ കെ മാത്യു, ജോപ്പൻ ജോസ്, ടോം ജോസ്, നോബിൾ കെ ജോസഫ്, പീറ്റർ ചാക്കോ എന്നിവർ സംസാരിച്ചു.
റിപ്പോർട്ട്: ടോം ജോസ്
യുഎഇയിൽ ഇന്ത്യൻ നഴ്സുമാർ തൊഴിൽ നഷ്ടഭീതിയിൽ: എസ്എംവൈഎം അബുദാബി ആശങ്ക രേഖപ്പെടുത്തി
10:41 PM Oct 17, 2019 | Deepika.com