ഷിക്കാഗോ: ഷിക്കാഗോ എക്യൂമെനിക്കൽ സണ്‍ഡേ സ്കൂൾ വാർഷിക കലോത്സവം ഒക്ടോബർ 19 ശനിയാഴ്ച രാവിലെ എട്ടര മുതൽ ബെൽവുഡ് സീറോ മലബാർ കത്തീഡ്രൽ ഹാളിൽ വച്ചു നടത്തപ്പെടുന്നതാണ്. ഷിക്കാഗോ എക്യൂമെനിക്കൽ കൗണ്‍സിൽ സണ്‍ഡേ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന കലാമേള ന്ധസണ്ഡേ സ്കൂൾ ഫെസ്റ്റിവൽ’ അനുഗ്രഹമായിത്തീരുവാൻ ഏവരുടേയും പ്രാർഥനാനിർഭരമായ സാന്നിധ്യം ക്ഷണിക്കുന്നു.
എക്യൂമെനിക്കൽ സണ്‍ഡേ സ്കൂൾ വിദ്യാർഥികളുടെ കലാഭിരുചി വളർത്തുവാനും, ബൈബിൾ വചനങ്ങൾ ആഴത്തിൽ പഠിക്കുവാനും വേദിയാകുന്ന സണ്‍ഡേ സ്കൂൾ ഫെസ്റ്റിവൽ വ്യത്യസ്ത സഭകളുടെ പരിലാളനയിൽ വളർന്നുവരുന്ന പുതു തലമുറയ്ക്ക് ഒന്നിച്ചൊരു വേദി പങ്കിടാൻ ലഭിക്കുന്ന അസുലഭ അവസരമായി മാറുന്നു. ക്രൈസ്തവ മൂല്യങ്ങളടങ്ങുന്ന കലാവിരുന്നുകൾ മാറ്റുരയ്ക്കുന്ന അഞ്ചാമത് എക്യൂമെനിക്കൽ സണ്‍ഡേ സ്കൂൾ കലാമേളയുടെ സൗന്ദര്യം നമുക്ക് ഏവർക്കും ഒന്നിച്ചാസ്വദിക്കാം.
ശനിയാഴ്ച രാവിലെ 9ന് അഭി. മാർ ജോയി ആലപ്പാട്ട് പിതാവ് കലാമേളയുടെ ഉദ്ഘാടനം നിർവഹിക്കുന്നതാണ്. കലാമേളയുടെ ചെയർമാൻ റവ.ഫാ. ഷിബി വർഗീസ്, ജനറൽ കണ്‍വീനറായി ഷിനു നൈനാൻ (630 886 8066) എന്നിവർ പ്രവർത്തിക്കുന്നു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
എക്യൂമെനിക്കൽ സണ്‍ഡേ സ്കൂൾ വാർഷിക കലോത്സവം ശനിയാഴ്ച
10:22 PM Oct 17, 2019 | Deepika.com