കർണാടിക് മ്യൂസിക്കിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള സിഎംഐ ഫാദർ ഇന്ത്യയിലെ അറിയപ്പെടുന്ന ആദ്യ വൊക്കോളിജിസ്റ്റാണ്. രണ്ട് മണിക്കൂർ നീണ്ടു നിൽക്കുന്ന പരിപാടിയിലെ ആദ്യ 30 മിനിട്ട് അന്തരിച്ച സഖറിയാ ജോസിനോടുള്ള ആദര സൂചകമായി സംഗീതോപഹാര സമർപ്പണമാണ്. തുടർന്നുള്ള ഒന്നര മണിക്കൂർ മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ നിന്നുള്ള ചലച്ചിത്രഗാനങ്ങളും ഉണ്ടായിരിക്കും.
ഓഡിറ്റോറിയത്തിൽ സീറ്റ് പരിമിതി ഉള്ളതിനാൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നത് സഹായകരമാണെന്ന് സംഘാടകർ അറിയിച്ചു. പ്രവേശനവും റജിസ്ട്രേഷനും സൗജന്യമാണ് മ്യൂസിക് നൈറ്റിനു ശേഷം ഡിന്നറും ഒരുക്കിയിട്ടുണ്ടെന്നു ഫൗണ്ടേഷൻ കൊ. ഡയറക്ടർ ഷൈജു ലോനപ്പൻ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 913 568 4041
റിപ്പോർട്ട്: പി.പി. ചെറിയാൻ