ഡിട്രോയിറ്റ്: "നന്മ’ ചാരിറ്റി അസോസിയേഷൻ മിഷിഗണ്‍ റീജണൽ ഡെലിഗേറ്റ് ഒമർസിനാഫ് നന്പുരിമഠം, കാന്റണ്‍ ഹെറിട്ടേജ് പാർക്കിൽ സംഘടിപ്പിച്ച കൂട്ടായ്മയിൽ, നന്മ ഇയർബുക്കിന്റെ പ്രതി ഡോ. മജീദ ്പടുവന സുപരിചിത എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിനു നൽകി പ്രകാശനം ചെയ്തു.
സദസിനു മേൽനോട്ടം വഹിച്ച സിനാഫ്, അമേരിക്ക കനാഡ, കേരളവുമായി സംഘടിച്ചു പ്രവർത്തിക്കുന്ന ന·, 2018 2019ലെ കേരളത്തിലെ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ഭവനരഹിതർക്കു ഭവനം നിർമ്മിച്ചു കൊടുത്തും ആംബുലൻസ് നഷ്ടപ്പട്ടവർക്കു പകരംവച്ചും അടിയന്തരസാഹചര്യത്തിൽ നിർദ്ധനരായി മരണപ്പെട്ടവരുടെ മൃതദേഹം നാട്ടിലെത്തിച്ചും പുതിയ കുടിയേറ്റക്കാർക്ക് വഴികാട്ടിയായും, അസോസിയേഷന്റെ ദേശീയ, അന്തർദേശീയ തലത്തിലുളള പ്രവർത്തനങ്ങളെ വിലയിരുത്തി സംസാരിച്ചു.
ഡിട്രോയിറ്റ് കേരള ക്ലബ് ജോ. സെക്രട്ടറിഡോ. ഷാനവാസ്, നന്മയുടെ മാനുഷികസേവനങ്ങളെ മാനിച്ചു പ്രസംഗിച്ചു. മിഷിഗണ്‍ വനിതാ ഡെലിഗേറ്റ് ലാമിയ സിനാഫ്, 2015ൽ ന്യൂജഴ്സിയിൽ ഉദയംകൊണ്ട ന·യുടെ അർപ്പണ മനോഭാവത്തോടെയുളള സേവനങ്ങൾക്കു ആശംസകൾ നേർന്നു. സിനാഫ് പങ്കെടുത്തവർക്കുനന്ദി പ്രകാശിപ്പിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: Nanmmaonline.org
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
നന്മ ഇയർബുക്ക് പ്രകാശനം ചെയ്തു
10:13 PM Oct 17, 2019 | Deepika.com