കുവൈത്ത്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (അജപാക്) വനിതാ വിഭാഗം പുനഃസംഘടിപ്പിച്ചു.
പുതിയ ഭാരവാഹികളായി അന്പിളി ദിലി (ചെയർപേഴ്സണ്‍), കീർത്തി സുമേഷ് (ജനറൽ സെക്രട്ടറി), ലിസൻ ബാബു (ട്രഷറർ), ഷീനാ മാത്യു (വൈസ് ചെയർപേഴ്സണ്‍), ജിതാ മനോജ്, അനിതാ അനിൽ, സുജാ നൈനാൻ (ജോയിന്റ് സെക്രട്ടറി), സാറാമ്മ ജോണ്‍സ് (ജോയിന്റ് ട്രഷറർ) എന്നിവർ അടങ്ങുന്ന 21 അംഗ കമ്മറ്റി നിലവിൽ വന്നു.
സൂചിത്രാ സജിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബാബു പനന്പള്ളി, രാജീവ് നടുവിലേമുറി, ബിനോയ് ചന്ദ്രൻ, തോമസ് പള്ളിക്കൽ, കുര്യൻ തോമസ്, സിറിൾ ജോണ്‍ അലക്സ് ചന്പക്കുളം, അജി കുട്ടപ്പൻ, നൈനാൻ ജോണ്‍, ബിജി പള്ളിക്കൽ, ബാബു തലവടി, ജി.എസ് പിള്ള, രാഹുൽ ദേവ്, കലേഷ് പിള്ള, അന്പിളി ദിലി, കീർത്തി സുമേഷ്, ലിസൻ ബാബു എന്നിവർ സംസാരിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
അജപാക് വനിതാ വിഭാഗം പുനഃസംഘടിപ്പിച്ചു
11:20 PM Oct 15, 2019 | Deepika.com